24 November Sunday
എസ്എഫ്ഐയുടെ കൊടിമരം നശിപ്പിച്ചു

വിവേകാനന്ദയിൽ വീണ്ടും എബിവിപി അതിക്രമം

വെബ് ഡെസ്‌ക്‌Updated: Sunday Nov 24, 2024
 കുന്നംകുളം
കിഴൂർ  ശ്രീ വിവേകാനന്ദ കോളേജിൽ  എബിവിപിക്കാർ   എസ്എഫ്ഐ സ്ഥാപിച്ച  കൊടിമരം നശിപ്പിച്ചു. വെള്ളിയാഴ്ച രാത്രിയാണ്‌ സംഭവം.   മുഖം മൂടിയും കൈയുറകളും ധരിച്ചെത്തിയ സംഘമാണ് കൊടിമരം പകുതിയിൽ വച്ച് മുറിച്ചു  മാറ്റിയത്. 
 കഴിഞ്ഞ മാസം നടന്ന യൂണിയൻ തെരഞ്ഞെടുപ്പിൽ എബിവിപിയിൽനിന്നും എസ്‌എഫ്‌ഐ പിടിച്ചെടുത്തിരുന്നു.    ഇതിനു ശേഷം കോളേജിലെ മുഴുവൻ വിദ്യാർഥികളെയും ഒന്നിപ്പിച്ച്‌ ക്യാമ്പസിനെ കൂടുതൽ സർഗാത്മകമാക്കുന്ന തരത്തിലുള്ള   പ്രവർത്തനങ്ങൾക്കാണ് എസ്എഫ്ഐയുടെ യൂണിയൻ നേതൃത്വം കൊടുത്തത്. ഇതിനെതിരെ, വിദ്യാർഥികളെയാകെ തെറ്റിദ്ധരിപ്പിക്കുന്ന തരത്തിലുള്ള നുണപ്രചാരണങ്ങളും ഗുണ്ടായിസവുമാണ് എബിവിപി തുടരുന്നത്‌. ഇതിന്റെ  ഒടുവിലെ ഉദാഹരണമാണ് ക്യാമ്പസിൽ രാത്രിയുടെ മറവിൽ നടന്നത്. സംഭവത്തിൽ പൊലീസിൽ പരാതി നൽകി.
 കോളേജിലെ സമാധാനാന്തരീക്ഷം തകർക്കാനുള്ള നീക്കവുമായി എബിവിപി  മുന്നോട്ട് വന്നിരിക്കുകയാണെന്ന്‌ എസ്‌എഫ്‌ഐ യൂണിറ്റ് കമ്മിറ്റി ആരോപിച്ചു.   പുറത്തുനിന്നുള്ള ആർഎസ്എസ് –-ബിജെപിക്കാരുടെ    സഹായത്തോടെയുള്ള അതിക്രമം അപലപനീയമാണ്‌.  മുൻ വർഷങ്ങളിലും ഇതേ തരത്തിലുള്ള  പ്രവർത്തനങ്ങൾ എബിവിപി നടത്തിയിട്ടുണ്ട്‌.  തങ്ങൾക്കെതിരെ ഉയർന്നുവരുന്ന ശബ്ദങ്ങൾ  ഇല്ലാതാക്കാനാണ്‌  എബിവിപി കോളേജിൽ ശ്രമിച്ചിരുന്നത്‌.  
   ഗുണ്ടായിസത്തിലൂടെ കോളേജിലെ സമാധാനാന്തരീക്ഷം തകർത്ത്‌,  വെറുപ്പിന്റെ രാഷ്ട്രീയം പരത്താൻ നടത്തുന്ന ശ്രമങ്ങളെ കോളേജിലെ മുഴുവൻ വിദ്യാർഥികളും തിരിച്ചറിഞ്ഞ്‌  ഇതിനെതിരെ   പ്രതിഷേധിക്കണമെന്നും  എസ്എഫ്ഐ  പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top