27 December Friday

ഇന്റർ സ്കൂൾ ചെസ് ചാമ്പ്യൻഷിപ്‌ തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Sunday Nov 24, 2024

ചെസ് തൃശൂർ സംഘടിപ്പിച്ച ജില്ലാ ഇന്റർ സ്കൂൾ ചെസ് ചാമ്പ്യൻഷിപ് പി ബാലചന്ദ്രൻ എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു

തൃശൂർ
ചെസ് തൃശൂർ സംഘടിപ്പിച്ച   ജില്ലാ ഇന്റർ സ്കൂൾ ചെസ് ചാമ്പ്യൻഷിപ്‌ മത്സരങ്ങൾ തുടങ്ങി.  പി ബാലചന്ദ്രൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. ആറു വയസ്സുകാരി പാർവണയ്‌ക്കെതിരെ ആദ്യ കരുനീക്കം നടത്തിയായിരുന്നു  ഉദ്ഘാടനം. ചെസ് തൃശൂർ രക്ഷാധികാരി അജിത്ത് കുമാർ രാജ അധ്യക്ഷനായി. 
ചെസ് ഒളിമ്പ്യൻ പ്രൊഫ. എൻ ആർ അനിൽകുമാർ, ദേശീയ ചെസ് താരങ്ങളായ കെ എസ്  പ്രീത, കെ കെ മണികണ്ഠൻ, പി  എ അലി, ജോ പറപ്പള്ളി എന്നിവർ  സംസാരിച്ചു.  116 സ്കൂളുകളിൽ നിന്നും 664 വിദ്യാർഥികൾ മത്സരത്തിൽ പങ്കെടുക്കുന്നുണ്ട്. ശനിയാഴ്ച ഹയർ സെക്കൻഡറി, ഹൈസ്കൂൾ, എൽപി എന്നീ വിഭാഗങ്ങൾക്കായിരുന്നു മത്സരം. യുപി വിഭാഗങ്ങളുടെ   മത്സരങ്ങൾ ഞായറാഴ്ച നടക്കും. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകമാണ് മത്സരം.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top