24 December Tuesday
മുസിരിസ് ബീച്ച് ഫെസ്റ്റ്‌

മണൽപ്പരപ്പിൽ മുതല ശിൽപ്പം

വെബ് ഡെസ്‌ക്‌Updated: Tuesday Dec 24, 2024

മുസിരീസ് ബീച്ച് ഫെസ്റ്റിന് ഡാവിഞ്ചി സുരേഷ് 50 അടിയിൽ തീർത്ത മുതലയുടെ മണൽ ശിൽപ്പം

കൊടുങ്ങല്ലൂർ 
തീരദേശത്തിന്റെ മഹോത്സവമായ മുസിരീസ് ബീച്ച് ഫെസ്റ്റിന് വർണചാരുത വിതറി ചിത്രകാരൻ ഡാവിഞ്ചി സുരേഷിന്റെ ഡാവിഞ്ചി കോർണർ ശ്രദ്ധേയമാകുന്നു. 50 അടിയിൽ തീർത്ത മുതലയുടെ മണൽ ശിൽപ്പത്തിന്റെ പ്രദർശനം നിയമസഭാ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ  ഉദ്ഘാടനം ചെയ്തു. വിവിധ മാധ്യമങ്ങളിലൂടെയും വരയിലൂടെയും തന്റേതായ മാന്ത്രികത കലാലോകത്തിന് പകർന്നു നൽകിയ കലാകാരന്റെ 50 അടി വലുപ്പമുള്ള മണൽ ശിൽപ്പം കുട്ടികളേയും മുതിർന്നവരേയും ഒരുപോലെ ആകർഷിക്കുന്നു. 96 മീഡിയങ്ങളിൽ സാക്ഷാത്‌കരിച്ച തന്റെ സൃഷ്ടികളുടെ ഫോട്ടോ എക്സിബിഷനാണ് മറ്റൊരു ആകർഷണം.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top