05 November Tuesday

വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ പ്രതി അറസ്റ്റിൽ

വെബ് ഡെസ്‌ക്‌Updated: Thursday Jul 25, 2024
കാട്ടൂർ
വിദേശത്ത്  ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിച്ച കേസിൽ പ്രതിയെ അറസ്റ്റ് ചെയ്തു. തൊടുപുഴ  ദർഭതോട്ടി സ്വദേശി  വേലംപറമ്പിൽ ജോബി ജോസ് (28) നെയാണ് ഇരിങ്ങാലക്കുട ഡിവൈഎസ്‌പി കെ ജി സുരേഷിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. 
കാട്ടൂർ കരാഞ്ചിറയിലുള്ള പരാതിക്കാരിയിൽ നിന്നും തൊടുപുഴയിലെ പ്രതിയുടെ  കൊളംബസ് ജോബ്സ് ആൻഡ് എഡ്യുക്കേഷൻ സ്ഥാപനത്തിന്റെ അക്കൗണ്ടിലൂടെ 8,16,034  രൂപയാണ് തട്ടിയെടുത്തത്. ഭർത്താവിനും മകനും ആശ്രിത വിസ ശരിയാക്കി നൽകാമെന്നും വിശ്വസിപ്പിച്ചിരുന്നു.  വിസയും ജോലിയും ശരിയാക്കി നൽകാത്തതിനെ തുടർന്ന് പൊലീസിൽ പരാതി നൽകുകയായിരുന്നു. കാട്ടൂർ ഇൻസ്‌പെക്ടർ ഇ ആർ ബൈജു, എസ്ഐ മാരായ ബാബു ജോർജ്, രമ്യ കാർത്തികേയൻ, സീനിയർ സിവിൽ പൊലീസ് ഓഫീസർ ശ്യാം എന്നിവരും അന്വഷണ സംഘത്തിലുണ്ടായിരുന്നു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top