തിരുവില്വാമല
കൊച്ചിൻ ദേവസ്വം ബോർഡിനു കീഴിലെ തിരുവില്വാമല വില്വാദ്രിനാഥ ക്ഷേത്രത്തിന്റെ വഴിപാട് കൗണ്ടറില്‍ മോഷണം. രണ്ടു കൗണ്ടറുകൾ തകർത്ത് 1.10 ലക്ഷം രൂപ മോഷ്‌ടിച്ചു. ബുധൻ പുലർച്ചെ അഞ്ചിന് കൗണ്ടർ തുറക്കാനെത്തിയ ജീവനക്കാരാണ് മോഷണ വിവരം അറിഞ്ഞത്. നാലമ്പലത്തിനകത്തെ രണ്ട് ഓടു പൊളിച്ചാണ് മോഷ്ടാവ് അകത്ത് കടന്നത്. ചൊവ്വാഴ്ച ഉച്ച കഴിഞ്ഞുള്ള വഴിപാട് തുകയും ചില്ലറക്കു വേണ്ടി സൂക്ഷിച്ച പണവുമാണ് നഷ്ടമായിട്ടുള്ളത്. അതേ സമയം ടിക്കറ്റ് ബുക്കുകൾക്കു സമീപം വച്ചിരുന്ന നാണയങ്ങൾ നഷ്‌ടപ്പെട്ടില്ലെന്ന് മാനേജർ മനോജ് കെ നായർ പറത്തു. രാമായണ മാസചരണത്തോടനുബന്ധിച്ച് ക്ഷേത്രത്തിൽ വൻ ഭക്തജന തിരക്കാണ് അനുഭവപ്പെടുന്നത്. ക്ഷേത്രത്തിൽ സെക്യുരിറ്റി ജീവനക്കാരുണ്ടെങ്കിലും മോഷണം നടന്നത് അറിഞ്ഞില്ല. പ്രമുഖ ക്ഷേത്രമായിട്ടും കാമറകൾ സ്ഥാപിക്കാത്തതിൽ നാട്ടുകാർക്ക് പരാതിയുണ്ട്.
വിരലടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡും
സ്ഥലത്തെത്തി
പരിശോധിച്ചു
തിരുവില്വാമല വില്വാദ്രിനാഥ ക്ഷേത്രത്തിലെ മോഷണത്തിൽ വിരലടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.ഓടിളക്കിമാറ്റി മോഷ്ടിക്കുന്നവരെ കേന്ദ്രീകരിച്ചാണ് അന്വേഷണം . തൃശൂർ സിറ്റി ഫിംഗർ പ്രിന്റ് എക്‌സ്‌പേർട്ട് യു രാമദാസ്, ടെസ്റ്റർ ഇൻസ്പെക്ടർ കെ പി ബാലകൃഷ്ണൻ, ഡോഗ് ഹാൻഡ്‌ലർമാരായ അലോഷി, പ്രവീൺ, രാജേഷ് എന്നിവരും നായ ജിപ്‌സിയുമാണ് പരിശോധന നടത്തിയത്. പഴയന്നൂർ പോലീസ് എസ് ഐ അനിൽകുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസും സ്ഥലത്തുണ്ടായിരുന്നു. വിശ്വാസികളുടെ ദർശനത്തിന് ബാധിക്കതായാണ് അന്വേഷണം നടത്തുന്നത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..