05 November Tuesday
നഗരത്തിലെ സ്വർണക്കവർച്ച

അന്വേഷണം ഊർജിതമാക്കി പൊലീസ്‌

വെബ് ഡെസ്‌ക്‌Updated: Thursday Jul 25, 2024
തൃശൂർ
നഗരത്തിലെ സ്വർണക്കവർച്ചയുമായി ബന്ധപ്പെട്ട്‌  അന്വേഷണം ഊർജിതമാക്കി പൊലീസ്‌.  സ്വർണം വാങ്ങാനെന്ന വ്യാജേന ചൊവ്വാഴ്‌ച   ലോഡ്‌ജിലേക്ക്‌ വിളിച്ചു വരുത്തി ആഭരണനിർമാണ തൊഴിലാളികളെ കുത്തിപ്പരിക്കേൽപ്പിച്ച്‌ 630 ഗ്രാം സ്വർണം കവർന്ന സംഭവത്തിലാണ്‌   അന്വേഷണം   ഊർജിതമാക്കിയത്‌. നാലംഗ സംഘമാണ്‌ സ്വർണാഭരണനിർമാണ തൊഴിലാളികളെ അക്രമിച്ച്‌ ആഭരണങ്ങൾ കവർന്നത്‌. തിരുവനന്തപുരം സ്വദേശി രഞ്ജിത്തിനെ പൊലീസ്‌ സംഭവ സ്ഥലത്ത്‌ നിന്ന്‌ പിടികൂടിയിരുന്നു. ഇയാളുടെ അറസ്റ്റ്‌ ഈസ്റ്റ്‌ പൊലീസ്‌ രേഖപ്പെടുത്തി. നഗരത്തിൽ വെളിയന്നൂർ കെഎസ്‌ആർടിസി ബസ്‌ സ്റ്റാൻഡിന്‌ സമീപത്തെ ലോഡ്‌ജിലായിരുന്നു സംഭവം.  രക്ഷപ്പെട്ട  പ്രതികൾക്കായുള്ള അന്വേഷണമാണ്‌ പൊലീസ്‌ ഊർജിതമാക്കിയത്‌. പറവൂർ സ്വദേശി ആഷ്‌ക്കറിന്റെ ഉടമസ്ഥതയിലുള്ള ഫസിൽ ഓസ്‌ക്കാർ ഇംപോർട്‌സ്‌ എന്ന സ്ഥാപനത്തിലെ തൊഴിലാളികളായ ഷമീർ, ബാസിൽ ഷഹിദ്‌ എന്നിവർക്കാണ്‌ അക്രമത്തിൽ പരിക്കേറ്റിരുന്നത്‌. ഇവർ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top