22 December Sunday

ശ്രീലങ്കൻ തടവുകാരൻ 
കസ്റ്റഡിയിൽ നിന്ന് 
രക്ഷപ്പെട്ടു

വെബ് ഡെസ്‌ക്‌Updated: Thursday Jul 25, 2024
തൃശൂർ
വിയ്യൂർ  സെൻട്രൽ ജയിലിൽ  നിന്നും അയ്യന്തോൾ കോടതിയിലേക്ക്‌  കൊണ്ടുപോയ ശ്രീലങ്കൻ പൗരനായ തടവുകാരൻ  പൊലീസ് കസ്റ്റഡിയിൽ നിന്നും രക്ഷപ്പെട്ടു. അജിത്ത്‌ കിഷാന്ത്‌ പെരേര എന്ന പ്രതി  ജൂഡിഷ്യൽ ഫസ്‌റ്റ്‌ക്ലാസ്‌ മജിസ്‌ട്രേറ്റ്‌ നമ്പർ ഒന്ന്‌ കോടതി വരാന്തയിൽ നിന്നാണ്‌ ഓടിപ്പോയത്‌. ബുധൻ പകൽ പതിനൊന്നരയോടെയാണ്‌ സംഭവം.  
മയക്കുമരുന്നു കേസിൽ എറണാകുളം കോസ്റ്റൽ  പൊലീസ്‌  2021 ഏപ്രിൽ 30ന്‌ അറസ്റ്റ് ചെയ്ത പ്രതിയെ ആദ്യം മട്ടാഞ്ചേരി ജയിലിലാക്കി.  2021 ജൂലൈ ഒന്നിനാണ്‌  വിയ്യൂർ ജയിലിലേക്ക് മാറ്റിയത്‌.  ജയിലിൽ വെച്ച്  ഇയാളുടെ കൈയിൽനിന്നും ജയിൽ നിരോധിത വസ്തു കണ്ടെടുത്തിരുന്നു. ഈ കേസിലാണ്  ബുധനാഴ്‌ച  കോടതിയിൽ കൊണ്ടുപോയത്.  കോടതി വരാന്തയിൽ  എത്തിയപ്പോൾ ഒപ്പമുള്ള പൊലീസുകാർ  നിയമപ്രകാരം  വിലങ്ങ്‌ അഴിച്ചിരുന്നു.  ഇതിനിടെയാണ് പൊലീസുകാരുടെ കണ്ണ് വെട്ടിച്ച്  ഓടി രക്ഷപ്പെട്ടത്. ഇന്ത്യൻ പാർലമെന്റ്‌ എന്ന്‌ എഴുതിയ വെള്ള  ടി ഷർട്ടും കടുംനീല പാന്റുമാണ്‌ ധരിച്ചിരുന്നത്‌.  വെസ്റ്റ് പൊലീസ് കേസെടുത്തു.  പ്രതിക്കായി തിരച്ചിൽ  ആരംഭിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top