08 September Sunday

24മണിക്കൂറിനിടയിൽ 
27മില്ലിമീറ്റർ മഴ

സ്വന്തം ലേഖകൻUpdated: Thursday Jul 25, 2024
തൃശൂർ 
ജില്ലയിൽ കഴിഞ്ഞ 24 മണിക്കൂറിനിടയിൽ പെയ്‌തത്‌ 27മില്ലിമീറ്റർ മഴ. വെള്ളാനിക്കരയിലാണ്‌ കൂടുതൽ മഴ പെയ്‌തത്‌– 45.1 മില്ലിമീറ്റര്‍. -ഇരിങ്ങാലക്കുട–- 34, വടക്കാഞ്ചേരി–- 31, ചാലക്കുടി–- 30.8, കുന്നംകുളം–- 26.6 മില്ലിമീറ്റർ എന്നിങ്ങനെയാണ് ജില്ലയില്‍ പെയ്ത മഴക്കണക്ക്. കാറ്റിൽ മരങ്ങൾ വീണ്‌ 14 വീടുകൾ ഭാഗികമായി തകർന്നു. ജില്ലയിൽ നിലവിൽ അഞ്ച്‌ ക്യാമ്പുകളായി 57 കുടുംബങ്ങളിലെ 159 പേരാണ്‌ കഴിയുന്നത്‌. താഴ്ന്ന പ്രദേശങ്ങളിൽ കയറിയ വെള്ളം ഇറങ്ങിയതോടെ നിരവധി കുടുബങ്ങൾ വീടുകളിലേക്ക്‌ മടങ്ങി. നേരത്തെ 96 കുടുംബങ്ങളിലെ 281 പേരാണ്‌ ക്യാമ്പുകളിൽ കഴിഞ്ഞിരുന്നത്‌. 
ജില്ലയിൽ നിലവിൽ പെരിങ്ങൽക്കുത്ത്, പൂമല ഡാം, അസുരൻകുണ്ട് ചെക്ക് ഡാം എന്നിവ തുറന്നിട്ടുണ്ട്. പൂമല ഡാമിന്റെ രണ്ട് സ്പിൽവേ ഷട്ടറുകൾ മൂന്നുസെന്റിമീറ്റർ വീതംതുറന്ന് അധിക ജലം പുറത്തേക്ക് ഒഴുക്കിവിടുന്നുണ്ട്. പെരിങ്ങൽകുത്ത് ഡാമിന്റെ അഞ്ചാം സ്‌പിൽവേ ഷട്ടർ അഞ്ച്‌ അടിയും ആറ്‌, ഏഴ് ഷട്ടറുകൾ മൂന്ന്‌ അടിയും തുറന്നിട്ടുണ്ട്‌. അസുരൻകുണ്ട് ഡാമിന്റെ ഷട്ടറുകളും തുറന്നിട്ടുണ്ട്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top