23 December Monday

കർഷക സംഘം ഏജീസ് ഓഫീസ് മാർച്ച്‌

വെബ് ഡെസ്‌ക്‌Updated: Thursday Jul 25, 2024

കേരള കർഷക സംഘം തൃശൂർ ഏജീസ്‌ ഓഫീസിലേക്ക്‌ നടത്തിയ മാർച്ച്‌ സംസ്ഥാന ജോയിന്റ് സെക്രട്ടി എ സി മൊയ്‌തീൻ എംഎൽഎ ഉദ്‌ഘാടനം ചെയ്യുന്നു

തിരുവനന്തപുരം/ തൃശൂര്‍
കേരള കർഷകസംഘത്തിന്റെ നേതൃത്വത്തിൽ എല്ലാ ജില്ലകളിലും കേന്ദ്രസർക്കാർ ഓഫീസുകളിലേക്ക്‌ മാർച്ച്‌ നടത്തി. തിരുവനന്തപുരത്ത്‌ രാജ്‌ഭവനിലേക്ക്‌ നടത്തിയ മാർച്ചും ധർണയും കർഷകസംഘം സംസ്ഥാന പ്രസിഡന്റ്‌ എം വിജയകുമാർ ഉദ്‌ഘാടനം ചെയ്‌തു. ജില്ലാ പ്രസിഡന്റ്‌ വി എസ് പത്മകുമാർ അധ്യക്ഷനായി. 
ജില്ലാ സെക്രട്ടറി കെ സി വിക്രമൻ, കിസാൻസഭ അഖിലേന്ത്യാ വൈസ്‌ പ്രസിഡന്റ്‌ എസ്‌ കെ പ്രീജ, സംസ്ഥാന കമ്മിറ്റി അംഗം എം എം ബഷീർ തുടങ്ങിയവർ സംസാരിച്ചു. വിദ്വേഷ കുറ്റകൃത്യങ്ങൾക്കെതിരെ നിയമ നടപടിയെടുക്കുക, ആൾക്കൂട്ട കൊലപാതകങ്ങൾക്കും വിദ്വേഷ കുറ്റകൃത്യങ്ങൾക്കുമെതിരെ നിയമം കൊണ്ടുവരുക, നിയമ ലംഘകരുടെ വിചാരണയും ശിക്ഷയും വേഗത്തിലാക്കാൻ അതിവേഗ കോടതി സ്ഥാപിക്കുക, മോദി സർക്കാരിന്റെ കർഷക, ന്യൂനപക്ഷ വേട്ട അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ്‌ മാർച്ച്‌ നടത്തിയത്‌. 
 തൃശൂർ ഏജീസ് ഓഫീസിലേക്ക് കർഷകസംഘത്തിന്റെ നേതൃത്വത്തിൽ മാർച്ച് നടത്തി. 
മാര്‍ച്ച് കർഷകസംഘം സംസ്ഥാന ജോയിന്റ്‌ സെക്രട്ടറി എ സി മൊയ്‌തീൻ എംഎൽഎ ഉദ്‌ഘാടനം ചെയ്‌തു. പ്രസിഡന്റ്‌ പി ആർ വർഗീസ് അധ്യക്ഷനായി. ജില്ലാ സെക്രട്ടറി എ എസ് കുട്ടി, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ എം എം അവറാച്ചൻ, കെ വി സജു, പി ഐ സജിത എന്നിവർ സംസാരിച്ചു. തൃശൂർ സിഎംഎസ് സ്‌കൂൾ പരിസരം കേന്ദ്രീകരിച്ച് കർഷകർ പ്രകടനമായാണ്‌ ഏജീസ് ഓഫീസിലേക്ക് മാർച്ച്‌ നടത്തിയത്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top