23 November Saturday

സൈനിക ഓഫീസിനു മുന്നിൽ 
എൻജിഒ യൂണിയൻ പ്രകടനം

വെബ് ഡെസ്‌ക്‌Updated: Sunday Aug 25, 2024

എൻജിഒ യൂണിയൻ സൈനിക ക്ഷേമ ഓഫീസിന് മുന്നിൽ നടത്തിയ പ്രതിഷേധം സംസ്ഥാന കമ്മിറ്റി അംഗം ഇ നന്ദകുമാർ ഉദ്ഘാടനം ചെയ്യുന്നു

തൃശൂർ
വിമുക്തഭടന്മാരുടെ ഉന്നമനം ലക്ഷ്യമായി പ്രവർത്തിക്കുന്ന കേരള സൈനിക ക്ഷേമ വകുപ്പിനെ സ്വകാര്യവൽക്കരിക്കുന്ന  തീരുമാനത്തിൽ പ്രതിഷേധിച്ച്‌ എൻജിഒ യൂണിയൻ നേതൃത്വത്തിൽ    തൃശൂർ ജില്ലാ സൈനിക ക്ഷേമ ഓഫീസിന് മുന്നിൽ പ്രതിഷേധ പ്രകടനം നടത്തി.  കേന്ദ്രസർക്കാർ വകുപ്പുകളിൽ കരാർവൽക്കരണം വ്യാപകമാക്കുന്നതിന്റെ ഭാഗമായി സൈനിക ക്ഷേമ വകുപ്പിൽ ഡയറക്ടർ/ജില്ലാ സൈനിക ഓഫീസർ / അഡീഷണൽ ഡയറക്ടർ തസ്തികകളിലേക്ക് ഉയർന്ന റാങ്കിൽ വിരമിക്കുന്ന സൈനിക ഓഫീസർമാരെ കരാറടിസ്ഥാനത്തിൽ നിയമിക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചിട്ടുണ്ട്‌. ഇത് വകുപ്പിലെ ജീവനക്കാരുടെ പരിമിതമായ പ്രൊമോഷൻ സാധ്യതകൾ ഇല്ലാതാക്കും. ഇതിൽ പ്രതിഷേധിച്ചാണ്‌ പ്രകടനം നടത്തിയത്‌.  തുടർന്ന്‌  നടന്ന യോഗം എൻജിഒ യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം ഇ നന്ദകുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റി അംഗം ഷൈൻ എം  ഷാ അധ്യക്ഷനായി. ജില്ലാ സെക്രട്ടറിയറ്റംഗം പി അജിത, ജോഷി തോമസ് എന്നിവർ സംസാരിച്ചു. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top