22 December Sunday

തുല്യതാ പരീക്ഷകള്‍ 
തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Sunday Aug 25, 2024

പെരിഞ്ഞനം ആര്‍എംവിഎച്ച്എസില്‍ ഏഴാം തരം പരീക്ഷയെഴുതുന്ന 
66 വയസ്സുള്ള മതിലകം കുഴികണ്ടത്തില്‍ കെ എ സുബൈദ

 തൃശൂർ

സംസ്ഥാന സാക്ഷരതാ മിഷൻ അതോറിറ്റി നടപ്പാക്കുന്ന ഏഴാം തരം തുല്യതാ പരീക്ഷ ആരംഭിച്ചു. 
ജില്ലയിൽ ഏഴ്‌ കേന്ദ്രങ്ങളിലായി 104 പഠിതാക്കളാണ് പരീക്ഷയെഴുതുന്നത്.  ഞായറാഴ്‌ചയും പരീക്ഷയുണ്ട്‌.   നാലാം തരം പരീക്ഷ  ഞായറാഴ്‌ച നടക്കും. അതിഥിത്തൊഴിലാളികളെ മലയാളം പഠിപ്പിക്കുന്ന സാക്ഷരതാ പദ്ധതിയുടെ പരീക്ഷയായ ‘മികവുത്സവം' കൊടകര പഞ്ചായത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് 
വി എസ് പ്രിൻസ് ഉദ്ഘാടനം ചെയ്യും. പട്ടികജാതിവിഭാഗങ്ങളിലുള്ള പഠിതാക്കൾക്കായുള്ള ‘നവചേതന' പദ്ധതിയുടെ നാലാം തരം പരീക്ഷയും  ഞായറാഴ്‌ച ചേലക്കര പഞ്ചായത്തിൽ നടക്കും.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top