23 December Monday

സ്‌നേഹയാത്ര ക്യാമ്പയിന്‍

വെബ് ഡെസ്‌ക്‌Updated: Sunday Aug 25, 2024

ഡിവൈഎഫ്‌ഐ ചാലക്കുടി ബ്ലോക്ക് കമ്മിറ്റി സ്‌നേഹയാത്ര ക്യാമ്പയിന്‍ ജില്ലാ പ്രസിഡന്റ് ആർ എൽ ശ്രീലാല്‍ ഫ്ലാഗ് ഓഫ് ചെയ്യുന്നു

ചാലക്കുടി
വയനാട്ടിലെ ദുരിതബാധിതർക്ക് വീട് നിർമിച്ച് നൽകാനായി ഡിവൈഎഫ്‌ഐ ചാലക്കുടി ബ്ലോക്ക് കമ്മിറ്റി സ്‌നേഹയാത്ര ക്യാമ്പയിൻ സംഘടിപ്പിച്ചു. ഒമ്പത് സ്വകാര്യ ബസുകളാണ് സർവീസ് നടത്തുന്നത്. 
യാത്രക്കാരിൽ നിന്നും ടിക്കറ്റ് ചാർജ്‌ ഈടാക്കാതെ സംഭാവന സ്വീകരിക്കും. ജില്ലാ പ്രസിഡന്റ് ആർ എൽ ശ്രീലാൽ ഫ്ലാഗ് ഓഫ് ചെയ്തു. ഡിവൈഎഫ്‌ഐ ബ്ലോക്ക് സെക്രട്ടറി കെ ബി ഷബീർ, ഇ എ ജയതിലകൻ, നിധിൻ പുല്ലൻ, ലിസൻ ജോൺസൺ എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top