22 December Sunday

വെണ്ണൂർ അക്ഷര വായനശാലയുടെ 2.22 ലക്ഷം രൂപ

വെബ് ഡെസ്‌ക്‌Updated: Sunday Aug 25, 2024

അന്നമനട വെണ്ണൂര്‍ അക്ഷര ഗ്രാമീണ വായനശാല സ്വരൂപിച്ച തുക സ്‌റ്റേറ്റ്‌ ലൈബ്രറി കൗണ്‍സില്‍ സംസ്ഥാന സെക്രട്ടറി വി കെ മധു വായനശാല പ്രസിഡന്റ്‌ വി ഒ വര്‍ഗീസില്‍ നിന്ന്‌ ഏറ്റുവാങ്ങുന്നു

തൃശൂർ
വയനാട്ടിലെ ദുരിതബാധിതർക്ക്‌ ലൈബ്രറി കൗൺസിൽ നിർമിച്ച്‌ നൽകുന്ന വീടിനായി അന്നമനട വെണ്ണൂർ അക്ഷര ഗ്രാമീണ വായനശാല സ്വരൂപിച്ച 2,22,456 രൂപ കൈമാറി. സ്‌റ്റേറ്റ്‌ ലൈബ്രറി കൗൺസിൽ സംസ്ഥാന സെക്രട്ടറി വി കെ മധു, വായനശാല പ്രസിഡന്റ്‌ വി ഒ വർഗീസിൽ നിന്നും ചെക്ക് ഏറ്റുവാങ്ങി. ചടങ്ങിൽ ലൈബ്രറി കൗൺസിൽ ജില്ലാ സെക്രട്ടറി വി കെ ഹാരിഫാബി അധ്യക്ഷയായി. സ്‌റ്റേറ്റ്‌ ലൈബ്രറി കൗൺസിൽ വയനാട്ടിൽ നിർമിച്ച്‌ നൽകുന്ന 10 വീടുകളിൽ ഒരു വീട്‌ ജില്ലാ ലൈബ്രറി കൗൺസിലാണ്‌ നിർമിക്കുക. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top