16 September Monday
മത്സ്യത്തൊഴിലാളികൾ പോസ്‌റ്റ്‌ ഓഫീസ്‌ ധർണ നടത്തി

ചെമ്മീൻ കയറ്റുമതി ഉപരോധത്തിനെതിരെ കേന്ദ്രസർക്കാർ മൗനം: യു പി ജോസഫ്‌

വെബ് ഡെസ്‌ക്‌Updated: Sunday Aug 25, 2024

തളിക്കുളം പോസ്റ്റോഫീസിലേക്ക് ജില്ലാ മത്സ്യത്തൊഴിലാളി യൂണിയൻ (സിഐടിയു ) നടത്തിയ മാർച്ചും ധർണയും സിഐടിയു ജില്ലാ ജനറൽ സെക്രട്ടറി യു പി ജോസഫ് ഉദ്ഘാടനം ചെയ്യുന്നു

തളിക്കുളം
ചെമ്മീൻ കയറ്റുമതിക്ക്‌  ഉപരോധമേർപ്പെടുത്തിയ അമേരിക്കയുടെ നടപടിക്കെതിരെ ചെറുവിരലനക്കാൻപോലും ബിജെപി നേതൃത്വം നൽകുന്ന കേന്ദ്ര സർക്കാരിന് കഴിഞ്ഞില്ലെന്ന് സിഐടിയു ജില്ലാ ജനറൽ സെക്രട്ടറി യു പി ജോസഫ്. തൃശൂർ ജില്ലാ മത്സ്യത്തൊഴിലാളി യൂണിയൻ (സിഐടിയു )    നേതൃത്വത്തിൽ തളിക്കുളം പോസ്റ്റോഫീസിലേക്ക് നടത്തിയ മാർച്ചും ധർണയും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 
 ഇക്കഴിഞ്ഞ ബജറ്റിൽപ്പോലും മത്സ്യത്തൊഴിലാളികളെ ദ്രോഹിക്കുന്ന ബ്ലൂ ഇക്കോണമി (നീലസമ്പദ് വ്യവസ്ഥ) നയത്തിലൂടെ കടലും കടൽ സമ്പത്തും കോർപറേറ്റുകൾക്ക് കൊള്ളയടിക്കാനുള്ള നയങ്ങളാണ് കേന്ദ്ര സർക്കാർ മുന്നോട്ടുവച്ചത്. ഇത്തരം   നയങ്ങൾക്കെതിരെ മുഴുവൻ തൊഴിലാളികളും രംഗത്തിറങ്ങണമെന്നും യു പി ജോസഫ് പറഞ്ഞു.  യൂണിയൻ ജില്ലാ പ്രസിഡന്റ്‌  പി എ രാമദാസ് അധ്യക്ഷനായി. 
ജില്ലാ സെക്രട്ടറി എന്‍ കെ അക്ബർ എംഎൽഎ,  മത്സ്യത്തൊഴിലാളി ഫെഡറേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ്‌  ഐ കെ വിഷ്ണുദാസ്, യൂണിയൻ ജില്ലാ കമ്മിറ്റി ജോ. സെക്രട്ടറി  പി എസ് ഷജിത്ത്, സിഐടിയു നാട്ടിക ഏരിയ സെക്രട്ടറി ടി എസ് മധുസൂദനൻ, ഫെഡറേഷൻ സംസ്ഥാന സെക്രട്ടറി  വി വി അനിത, കെ ആർ സീത, ഇ പി കെ സുഭാഷിതൻ, പി ഐ സജിത, ബി എസ്‌ ശക്തിധരൻ, പി എ മാധവൻ, കെ ബി വാസന്തി എന്നിവർ സംസാരിച്ചു. 
തളിക്കുളം  ഹൈസ്കൂൾ  പരിസരത്തുനിന്ന് ആരംഭിച്ച പ്രകടനത്തിൽ നൂറു കണക്കിന് മത്സ്യത്തൊഴിലാളികൾ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top