22 December Sunday

‘വയനാടിനൊരു കൈത്താങ്ങ്’ 
പെയിന്റിങ് പ്രദർശനവും വിൽപ്പനയും

വെബ് ഡെസ്‌ക്‌Updated: Sunday Aug 25, 2024

വയനാടിനെ സഹായിക്കാൻ കേരള ചിത്രകലാ പരിഷത്ത്‌ ലളിതകലാ അക്കാദമിയിൽ സംഘടിപ്പിച്ച പെയിന്റിങ് എക്‌സിബിഷനിൽ ചിത്രകാരൻമാർ ചിത്രങ്ങൾക്കൊപ്പം

തൃശൂർ
കേരള ചിത്രകലാപരിഷത്ത്  ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ   ലളിതകലാ അക്കാദമിയിൽ ഉണർവ്‌ എന്ന പേരിൽ ‘വയനാടിനൊരു വരത്താങ്ങ്’ പെയിന്റിങ് പ്രദർശനവും വിൽപ്പനയും ആരംഭിച്ചു. 75 ചിത്രകാരന്മാരുടെ 75 കലാസൃഷ്ടികളുടെ പ്രദർശനവും വിൽപ്പനയുമാണ്‌ ആരംഭിച്ചത്‌. പി ബാലചന്ദ്രൻ എംഎൽഎ ഉദ്ഘാടനം ചെയ്‌തു. ശിൽപ്പി ഡാവിഞ്ചി സുരേഷ് മുഖ്യാതിഥിയായി. 
   ജില്ലാ പ്രസിഡന്റ്‌ ഡോ. ജെയിംസ് ചിറ്റിലപ്പിള്ളി അധ്യക്ഷയായി. ജില്ലാ സെക്രട്ടറി കെ എസ് ഹരിദാസ്, എം കെ പശുപതി, ശങ്കർജി വല്ലച്ചിറ,  പി എസ് ഗോപി, സോമൻ അഥീന എന്നിവർ സംസാരിച്ചു. 28 വരെ  പ്രദർശനവും വിൽപ്പനയും നടക്കും. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top