തൃശൂർ
റെയിൽവേ സ്റ്റേഷൻ വളപ്പിൽ യുവാവ് കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിക്കായി അന്വേഷണം ഊർജിതമാക്കി പൊലീസ്. നഗരത്തിന് നടുവിൽ നടന്ന കൊലപാതകമാണെങ്കിലും ദൃക്‌സാക്ഷികൾ ഇല്ലാത്തത് തടസ്സം സൃഷ്ടിക്കുന്നുണ്ട്.
സിസിടിവി കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിൽ പ്രതിയെ തിരിച്ചറിഞ്ഞതായാണ് സൂചന. പരിസരത്തുള്ള സിസിടിവിയിൽ ഇയാൾ നടന്നുപോകുന്നത് കാണുന്നുണ്ടെങ്കിലും മറ്റ് സൂചനകളുണ്ടായിരുന്നില്ല. തുടർന്ന് കൂടുതൽ സിസിടിവികൾ പരിശോധിച്ചതിൽ നിന്നാണ് പ്രതിയെക്കുറിച്ചുള്ള വ്യക്തമായ സൂചന ലഭിച്ചത്.
വെള്ളിയാഴ്ചയാണ് കൊടുങ്ങല്ലൂർ മേത്തല പടന്ന കാഞ്ഞിരപ്പറമ്പിൽ മജീദിന്റെ മകൻ ഷംജാദിനെ റെയിൽവേ സ്റ്റേഷൻ പടിഞ്ഞാറെ കവാടത്തിന് സമീപം മരിച്ച നിലയിൽ കണ്ടെത്തിയത്. തലയ്‌ക്കേറ്റ ക്ഷതമാണ് മരണകാരണമെന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. ശരീരത്തിലാകമാനം മർദനമേറ്റ പാടുകളുമുണ്ട്.ലോറി ഡ്രൈവറായിരുന്നു ഷംജാദിന്റെ മൃതദേഹത്തിൽ വിവിധ ഭാഗങ്ങളിലായി മുറിവുകളുണ്ടായിരുന്നു. തൃശൂർ എസിപി സലീഷ് എൻ ശങ്കരൻ, വെസ്റ്റ് എസ്എച്ച്ഒ ലാൽ കുമാർ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..