തൃശൂർ
പുതുതലമുറ എൻജിനിയറിങ് കോഴ്സുകളുടെയും 2024–--25 അധ്യയനവർഷം ആരംഭിക്കുന്ന പരിഷ്‌കരിച്ച എപിജെഎകെടിയു സിലബസ് ബാച്ചുകളുടെയും ഉദ്ഘാടനം മന്ത്രി ആർ ബിന്ദു നിർവഹിച്ചു.
സാങ്കേതിക വിദ്യ രംഗത്ത് ഉണ്ടാകുന്ന പ്രതിഭാസങ്ങൾ മനുഷ്യ ജീവിതത്തിന്റെ എല്ലാ മർമ പ്രധാന മേഖലകളിലും മാറ്റങ്ങളുണ്ടാകുന്നു. സാങ്കേതിക വിദ്യയിലുണ്ടാകുന്ന മാറ്റങ്ങൾ ഇതര വൈജ്ഞാനിക ശാഖകളെകൂടി സ്വാധീനിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
പുതുതലമുറ കോഴ്സുകളായ സൈബർ ഫിസിക്കൽ സിസ്റ്റംസ് (ബിടെക്), റോബോട്ടിക്സ് ആൻഡ് ഓട്ടോമേഷൻ, എൻജി. സിസ്റ്റംസ് ഡിസൈൻ (എം ടെക്) എന്നിവയും ഇലക്ട്രോണിക്‌സ് ആൻഡ് കമ്യൂണിക്കേഷൻ, കെമിക്കൽ എൻജിനിയറിങ് വിഭാഗത്തിലും ഓരോ അധിക ബി ടെക് ബാച്ചുമാണ് ആരംഭിച്ചത്.
തൃശൂർ ഗവ. എൻജിനിയറിങ് കോളേജ് മില്ലേനിയം ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ എംഎൽഎ പി ബാലചന്ദ്രൻ അധ്യക്ഷനായി. സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ പി ആർ ഷാലിജ്, പ്രിൻസിപ്പൽ കെ മീനാക്ഷി, യുജി സ്റ്റജീസ് ഡീൻ എ ആർ ജയൻ, കൗൺസിലർമാരായ എൻ എ ഗോപകുമാർ, ഐ സതീഷ്‌കുമാർ, കോളേജ് യൂണിയൻ വൈസ് ചെയർപേഴ്‌സൺ എസ് അശ്വതി മോഹൻ, സുരേഷ് ചന്ദ്രൻ, ടി കൃഷ്‌ണകുമാർ, നിഖിൽ സതീശൻ, മുരളി കോളങ്ങാട്ട് എന്നിവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..