01 November Friday

പന്നിപ്പടക്കം പൊട്ടി കാറിന്റെ ടയർ തകർന്നു

വെബ് ഡെസ്‌ക്‌Updated: Friday Oct 25, 2024
തിരുവില്വാമല
പാമ്പാടി കോതനാത്ത്പടിയിൽ റോഡരികിൽ കിടന്നിരുന്ന പന്നിപ്പടക്കം പൊട്ടി കാറിന്റെ ടയർ തകർന്നു. വ്യാഴം പകൽ മൂന്നിനായിരുന്നു സംഭവം. 
മലേശമംഗലം കുന്നത്ത് വീട്ടിൽ അസീസിന്റെ കാറിന്റെ ടയറാണ്‌ തകർന്നത്‌.  മകളെ  സ്കൂളിൽ നിന്നും  കൊണ്ടുവരാൻ പെരിങ്ങോട്ടുകുറിശിയിലേക്ക് പോകുന്നതിനിടെ കാറിന്റെ മുൻചക്രം റോഡരികിലേക്ക് ഇറങ്ങിയപ്പോൾ പുല്ലിനിടയിൽ കിടന്നിരുന്ന പടക്കം പൊട്ടുകയായിരുന്നു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top