23 December Monday

സി വി ശ്രീരാമൻ സ്മൃതി പുരസ്കാരവിതരണം 26ന്

വെബ് ഡെസ്‌ക്‌Updated: Friday Oct 25, 2024
കുന്നംകുളം
കുന്നംകുളം സി വി ശ്രീരാമൻ ട്രസ്റ്റിന്റെ  സി വി  ശ്രീരാമൻ സ്‌മൃതി പുരസ്‌കാര വിതരണവും അനുസ്മരണ സമ്മേളനവും 26ന് വൈകിട്ട് ആറിന് കുന്നംകുളം നഗരസഭാ ലൈബ്രറി അങ്കണത്തിൽ നടക്കും. ഈ വർഷത്തെ പുരസ്‌കാരത്തിന് അർഹനായ സലീം ഷെരീഫിന് ട്രസ്‌റ്റ് ചെയർമാൻ വി കെ ശ്രീരാമൻ അവാർഡ് സമ്മാനിക്കും.
‘പൂക്കാരൻ’ എന്ന കഥാസമാഹാരത്തിനാണ് പുരസ്‌കാരം. നോവലിസ്‌റ്റ് എസ് ഹരീഷ് പരിപാടി ഉദ്ഘാടനം ചെയ്യും.    ഡോ. ജി ഉഷാകുമാരി ‘ജീവിതത്തിന്റെ പ്രതിനിധികൾ’ എന്ന വിഷയത്തിൽ സ്‌മാരക പ്രഭാഷണം നിർവഹിക്കും. എ സി മൊയ്തീൻ എംഎൽഎ അധ്യക്ഷനാകും. 40 വയസിൽ താഴെയുള്ള  കഥാകൃത്തുക്കൾക്ക് നല്കുന്ന പുരസ്‌കാരം ലഭിക്കുന്ന 11–--ാമത്തെ എഴുത്തുകാരനാണ് തമിഴ്‌നാട്ടിലെ നീലഗിരി ജില്ലയിലെ എരുമാട് സ്വദേശിയായ സലിം ഷെരീഫ്. 28,000 രൂപയും പ്രശസ്‌തിപത്രവും ശില്പവുമടങ്ങുന്നതാണ് പുരസ്കാരം.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top