30 October Wednesday

ദേശീയ നൃത്ത-സംഗീതോത്സവം 25മുതൽ

വെബ് ഡെസ്‌ക്‌Updated: Friday Oct 25, 2024
തൃശൂർ 
കേരള കലാക്ഷേത്രത്തിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന ദേശീയ നൃത്ത-സംഗീതോത്സവം  "ഭാവരസോത്സവം' 25, 26, 27 തീയതികളിൽ റീജണൽ തിയറ്ററിൽ നടക്കും.  വെള്ളി  വൈകിട്ട് 5.45ന് സുരേന്ദ്രനാഥ്, ബിജിന സുരേന്ദ്രനാഥ് എന്നിവരുടെ കുച്ചിപ്പുടി അരങ്ങേറും. 
26ന് വൈകിട്ട് അഞ്ചിന്‌ പ്രഷീജ ഗോപിനാഥന്റെ മോഹിനിയാട്ടം, കേരള കലാക്ഷേത്രം അവതരിപ്പിക്കുന്ന നുപുര ധ്വനി,  27ന്  ശരണ്യ സഹ്രസയും സംഘവും അവതരിപ്പിക്കുന്ന ശാസ്ത്രീയ കഥക് നൃത്തം, ദേവിക എസ് മേനോൻ അവതരിപ്പിക്കുന്ന ഭരതനാട്യം, കേരള കലാക്ഷേത്രത്തിലെ വിദ്യാർഥികൾ അവതരിപ്പിക്കുന്ന നൃത്തസന്ധ്യയും അരങ്ങേറും. സുഭാഷ് ചന്ദ്രൻ, ആർഎൽവി വൈജയന്തി കൃഷ്ണ, റോബി ആലപ്പാട്ട്, ആശ ജോഷി, അഡ്വ. കെ ആർ അജിത് ബാബു എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top