22 December Sunday
തൃശൂര്‍ പൂരം നടത്തിപ്പിനെതിരെയുള്ള കേന്ദ്ര ഉത്തരവിനെതിരെ

എല്‍ഡിഎഫ് പ്രതിഷേധ സം​ഗമം 30ന്

വെബ് ഡെസ്‌ക്‌Updated: Friday Oct 25, 2024
തൃശൂർ
തൃശൂർ പൂര നടത്തിപ്പിന് പ്രതിസന്ധി സൃഷ്ടിക്കുന്ന കേന്ദ്ര സർക്കാർ ഉത്തരവിനെതിരെ എൽഡിഎഫിന്റെ നേതൃത്വത്തിൽ 30ന് വൈകിട്ട് അഞ്ചിന് തൃശൂർ നടുവിലാലിന് സമീപം പ്രതിഷേധ സം​ഗമം നടത്തും. 
 പുതുക്കിയ കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രാലയത്തിന്റെ ഉത്തരവ് പ്രകാരം തൃശൂർ പൂരം വെടിക്കെട്ട് മാത്രമല്ല മറ്റ് പൂരാഘോഷ വെടിക്കെട്ടുകളും നടത്താനാകില്ല.  കേന്ദ്ര ഉത്തരവ് വന്ന ശേഷം കേന്ദ്ര മന്ത്രി സുരേഷ് ഗോപി പ്രതികരിച്ചിട്ടില്ല. 
 പ്രതിഷേധ പരിപാടി വിജയിപ്പിക്കണമെന്ന് എൽഡിഎഫ് ജില്ലാ കൺവീനർ കെ വി അബ്ദുൾ ഖാദർ അഭ്യർഥിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top