22 December Sunday

കെ പി അഹമ്മദ് കോയയുടെ 
സ്‌മരണയ്‌ക്കായി ചികിത്സാ
സഹായ പദ്ധതി

വെബ് ഡെസ്‌ക്‌Updated: Friday Oct 25, 2024
തൃശൂർ 
ദയ ആശുപത്രി മുൻ ചെയർമാൻ കെ പി അഹമ്മദ് കോയയുടെ സ്‌മരണയ്‌ക്കായി ചികിത്സാസഹായ പദ്ധതി ആരംഭിക്കുമെന്ന് അധികൃതർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ആശുപത്രിയിലെ ജനറൽ ശസ്‌ത്രക്രിയ, യൂറോളജി, ഓർത്തോപീഡിക്‌സ് വിഭാഗങ്ങളിൽ ആഴ്‌ചയിൽ ഒരു ശസ്‌ത്രക്രിയ, ന്യൂറോ സർജറി വിഭാഗത്തിൽ മാസത്തിൽ ഒരു സ്‌പൈൻ ശസ്‌ത്രക്രിയ എന്നിവ അർഹരായവർക്ക് സൗജന്യമായി ചെയ്യുന്നതാണ്‌ പദ്ധതി. ശനി പകൽ മൂന്നിന് ആശുപത്രി കോൺഫറൻസ് ഹാളിൽ കെ കെ ശൈലജ എംഎൽഎ ഉദ്ഘാടനം ചെയ്യും. അത്യാഹിത ഘട്ടങ്ങളിലെ പ്രാഥമിക പരിചരണത്തെക്കുറിച്ച് ആശുപത്രി നിർമിച്ച എട്ട്‌ ഹ്രസ്വചിത്രങ്ങളുടെ പ്രദർശനോദ്ഘാടനം പി ബാലചന്ദ്രൻ എംഎൽഎ നിർവഹിക്കും. ഡോ. ബ്രഹ്മപുത്രൻ, ഡോ. ബാലു മോഹൻ, ഡോ. ഷൈജു വിൽസൺ, കെ ജയരാജൻ, അനീഷ് സി നായർ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top