25 December Wednesday

വാഹനാപകടത്തിൽ 8 പേർക്ക് പരിക്ക്

വെബ് ഡെസ്‌ക്‌Updated: Monday Nov 25, 2024
മുള്ളൂർക്കര
തൃശൂർ–- ഷൊർണൂർ സംസ്ഥാനപാതയിൽ മുള്ളൂർക്കരയിൽ ലോറിക്കു പിറകിൽ ട്രാവലർ ഇടിച്ചു കയറി അപകടം. എൽപി സ്കൂളിന് സമീപം ഞായറാഴ്ച പുലർച്ചെ രണ്ടോടെയാണ് മരം കയറ്റി പോകുകയായിരുന്ന ലോറിക്ക് പുറകിൽ ട്രാവലർ ഇടിച്ചു കയറിയത്. അപകടത്തിൽ എട്ടു പേർക്ക് പരിക്കേറ്റു. രണ്ടുപേരുടെ നില ഗുരുതരമാണ്. തിരുവല്ലയിലേക്ക് തീർഥാടന യാത്ര പോവുകയായിരുന്നു  വഴിക്കടവ് സ്വദേശികൾ സഞ്ചരിച്ച ട്രാവലർ ആണ് അപകടത്തിൽപ്പെട്ടത് . 
വഴിക്കടവ് സ്വദേശികളായ സദാശിവൻ, സുശീല, നിത്യ, മോഹനൻ, വിജയമ്മ, സാവിത്രി, രാജി, അഞ്ജു എന്നിവർക്കാണ് പരിക്കേറ്റത്. ഇടിയുടെ ആഘാതത്തിൽ   ട്രാവലറിന്റെ മുൻവശം പൂർണമായി തകർന്നു.16 ഓളം പേർ വാഹനത്തിൽ ഉണ്ടായിരുന്നു. വടക്കാഞ്ചേരി പൊലീസ്   മേൽനടപടികൾ സ്വീകരിച്ചു. പരിക്കേറ്റവരെ തൃശൂർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top