27 December Friday
എലികൾ ഭക്ഷിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ

ഭക്ഷണം കഴിച്ച്‌ എലി; ഹോട്ടൽ അടപ്പിച്ച്‌ നഗരസഭ

വെബ് ഡെസ്‌ക്‌Updated: Monday Nov 25, 2024
ചാവക്കാട്
 അടുക്കളയിൽ എലികളുടെ സാന്നിധ്യം കണ്ടെത്തിയ ഹോട്ടൽ ചാവക്കാട് നഗരസഭ  അടപ്പിച്ചു.   കുന്നംകുളം റോഡിൽ പ്രവർത്തിക്കുന്ന ഓട്ടോഗ്രാഫ്  റെസ്റ്റോറന്റ്  ആൻഡ്‌ കഫെ എന്ന സ്ഥാപനത്തിന്റെ അടുക്കളയിലെ  ഭക്ഷണപദാർഥങ്ങൾ എലികൾ ഭക്ഷിക്കുന്നതരത്തിൽ  സോഷ്യൽ മീഡിയയിൽ   വീഡിയോ പ്രചരിച്ചിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ്‌ ചാവക്കാട് നഗരസഭാ ആരോഗ്യ വിഭാഗം അന്വേഷണം നടത്തി റിപ്പോർട്ട്‌ സമർപ്പിച്ചത്‌.  തുടർന്ന് നഗരസഭാ സെക്രട്ടറി സ്ഥാപനം  പൂട്ടാൻ ഉത്തരവിട്ടു. 
ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ സ്ഥാപനത്തിലെത്തിയാണ്‌    പൂട്ടിച്ചത്‌.     സീനിയർ പബ്ലിക് ഹെൽത്ത്‌ ഇൻസ്‌പെക്ടർമാരായ എം ഷമീർ, സി എം ആസിയ,  പബ്ലിക് ഹെൽത്ത്‌ ഇൻസ്‌പെക്ടർ പി കെ ശിവപ്രസാദ്,   ആരോഗ്യ വകുപ്പിലെ ജൂനിയർ ഹെൽത്ത്‌ ഇൻസ്‌പെക്ടർ കെ രാംകുമാർ എന്നിവർ നേതൃത്വം നൽകി. മതിയായ ശുചിത്വ നിലവാരം പുലർത്താതെയും സുരക്ഷാ സംവിധാനം ഒരുക്കാതെയും പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ   നടപടി സ്വീകരിക്കുമെന്ന് നഗരസഭാ സെക്രട്ടറി എം എസ് ആകാശ്   അറിയിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top