26 December Thursday

ബലാത്സംഗം 
ചെയ്‌തെന്ന പരാതിയിൽ പ്രതി പിടിയിൽ

വെബ് ഡെസ്‌ക്‌Updated: Monday Nov 25, 2024
വെള്ളിക്കുളങ്ങര  
 യുവതിയെ ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്തെന്ന പരാതിയിൽ യുവാവിനെ വെള്ളിക്കുളങ്ങര പൊലീസ് അറസ്റ്റ് ചെയ്തു. വെള്ളിക്കുളങ്ങര മാരാങ്കോട് പടിഞ്ഞാക്കര വീട്ടിൽ ബിനീഷ് (32) നെയാണ്  പ്രതി വിദേശത്തേക്ക് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ  അറസ്റ്റ് ചെയ്തത്. 
 നഗ്ന ഫോട്ടോകൾ കാണിച്ച് ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയായിരുന്നുവെന്ന യുവതിയുടെ പരാതിയിലാണ് നടപടി. 2022 ഏപ്രിലിൽ നിലമ്പൂരും ബിനീഷിനെതിരെ സമാന കേസ് ഉണ്ടെന്ന് സിഐ എം കൃഷ്ണൻ പറഞ്ഞു. വാട്സ്ആപ്പ് വഴി സൗഹൃദം സ്ഥാപിച്ച് സ്ത്രീകൾ അറിയാതെ അവരുടെ ദൃശ്യം പകർത്തിയാണ് ഭീഷണി. 2018 ൽ അതിരപ്പിള്ളിയിൽ നിന്ന് ആളെ  തട്ടിക്കൊണ്ടുപോയി മർദിച്ച് അവശനാക്കിയ സംഭവത്തിലും ഇയാൾ പ്രതിയാണ്‌. 
ഞായറാഴ്ച കോടതിയിൽ ഹാജരാക്കാൻ കൊണ്ടുപോയ പ്രതി വിലങ്ങോടെ  ഓടി രക്ഷപ്പെടാനും ശ്രമിച്ചു. ചാലക്കുടി മജിസ്‌ട്രേറ്റ് അവധിയിൽ ആയിരുന്നതിനാൽ കൊടുങ്ങല്ലൂർ മജിസ്‌ട്രേറ്റിന്റെ മുതുവറയിൽ ഉള്ള വീട്ടിൽ ഹാജരാക്കാൻ കൊണ്ടുപോകുന്നതിനിടെ തളിക്കുളത്ത് വച്ചായിരുന്നു ശ്രമം. ഹോട്ടലിൽ നിന്ന് ഉച്ചയൂണ് കഴിഞ്ഞ് ഇറങ്ങിയ ഉടൻ ഓടി രക്ഷപ്പെടാൻ  ശ്രമിച്ച ഇയാളെ പൊലീസ് കീഴ്പ്പെടുത്തി.  സംഭവത്തിൽ  വാടാനപ്പിള്ളി പൊലീസ് കേസെടുത്തു.  പ്രതിയെ റിമാൻഡ് ചെയ്തു. വെള്ളിക്കുളങ്ങര സിഐ എം  കൃഷ്ണൻ, എസ്ഐഎ അഫ്സൽ, സീനിയർ സിപിഒ വി രാഗേഷ്, സ്പെഷ്യൽ ബ്രാഞ്ച് ഫീൽഡ് സ്റ്റാഫ്‌ എം എസ് ഷോജു എന്നിവരടങ്ങിയ സംഘമാണ്‌ പ്രതിയെ പിടികൂടിയത്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top