28 December Saturday

ദേശീയ സം​ഗീത സെമിനാർ

വെബ് ഡെസ്‌ക്‌Updated: Monday Nov 25, 2024

ഗുരുവായൂര്‍ ചെമ്പൈ സംഗീതോത്സവം സുവര്‍ണ ജൂബിലിയുടെ ഭാ​ഗമായി നടന്ന ദേശീയ സം​ഗീത സെമിനാർ പി ജയചന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു

​ഗുരുവായൂർ
 ​ഗുരുവായൂർ ചെമ്പൈ സംഗീതോത്സവം സുവർണ ജൂബിലിയുടെ ഭാ​ഗമായി ദേശീയ സം​ഗീത സെമിനാർ നടത്തി. നാരായണീയം ഹാളിൽ ‘സംഗീതവും ലയവും’  എന്ന വിഷയത്തെ അധികരിച്ച് നടത്തിയ    സെമിനാർ പി ജയചന്ദ്രൻ ഉദ്ഘാടനം ചെയ്തു.  
ദേവസ്വം ചെയർമാൻ ഡോ.വി കെ വിജയൻ അധ്യക്ഷനായി. ഡോ. അച്യുത് ശങ്കർ എസ് നായർ, പ്രൊഫ. പാറശാല രവി എന്നിവർ വിഷയം അവതരിപ്പിച്ചു. ഡോ. ഗുരുവായൂർ കെ മണികണ്ഠൻ, അമ്പലപ്പുഴ പ്രദീപ് എന്നിവർ മോഡറേറ്ററായി.  ദേവസ്വം ഭരണസമിതി അംഗങ്ങളായ മല്ലിശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, സി മനോജ്, അഡ്മിനിസ്ട്രേറ്റർ കെ പി വിനയൻ എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top