തൃശൂർ
ബാങ്കുകളിൽ ജോലി ചെയ്യുന്ന താൽക്കാലിക ദിവസ വേതന തൊഴിലാളികളെ സ്ഥിരപ്പെടുത്തണമെന്ന് ബിഇഎഫ്‌ഐ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. എ അജയൻ നഗറിൽ (കേരള ബാങ്ക് ഹാൾ) നടന്ന സമ്മേളനം സിഐടിയു സംസ്ഥാന സെക്രട്ടറി കെ എൻ ഗോപിനാഥ് ഉദ്ഘാടനം ചെയ്തു. ബിഇഎഫ്‌ഐ ജില്ലാ പ്രസിഡന്റ് പി എച്ച് വിനിത അധ്യക്ഷയായി.
സംസ്ഥാന ജോയിന്റ് സെക്രട്ടറി അമൽ രവി സംഘടനാ റിപ്പോർട്ടും ജില്ലാ സെക്രട്ടറി ബി സ്വർണകുമാർ പ്രവർത്തന റിപ്പോർട്ടും ട്രഷറർ ടി ടി അനിൽകുമാർ കണക്കും അവതരിപ്പിച്ചു. സംസ്ഥാന പ്രസിഡന്റ് ഷാജു ആന്റണി, ജനറൽ സെക്രട്ടറി എൻ സനിൽബാബു, വനിതാ കൺവീനർ കെ എസ് രമ, എകെബിആർഎഫ് ജില്ലാ സെക്രട്ടറി പി കെ വിപിൻബാബു, കെ കെ രജിതമോൾ എന്നിവർ സംസാരിച്ചു.
എ ജയനെ പ്രസിഡന്റായും വി കെ ജയരാജനെ സെക്രട്ടറിയായും സമ്മേളനം തെരഞ്ഞെടുത്തു. മറ്റു ഭാരവാഹികൾ: ടി ടി അനിൽകുമാർ (ട്രഷറർ), എ എം ഷെമി (വനിതാ കൺവീനർ), ബി സ്വർണകുമാർ, കെ ജി സുകുമാർ, പി വി ബിജി, ടെൻസൺ പി ജോയ്, സി വി പ്രശാന്ത് (വൈസ് പ്രസിഡന്റ്), പി പി ഷിനോജ്, സി എ കൃഷ്ണകുമാർ, കെ കെ രഞ്‌ജിത്, ജിബിൻ ജോസഫ്, എ രഘുരാജൻ (ജോയിന്റ് സെക്രട്ടറി).
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..