08 September Sunday
നഗരത്തിലെ സ്വർണക്കവർച്ച

പ്രതികൾ രക്ഷപ്പെട്ട കാറിന്റെ ഡ്രൈവറെ 
കസ്റ്റഡിയിലെടുത്തു

വെബ് ഡെസ്‌ക്‌Updated: Friday Jul 26, 2024
തൃശൂർ
നഗരത്തിലെ സ്വർണക്കവർച്ചയുമായി ബന്ധപ്പെട്ട്‌  പ്രതികൾ സ്വർണവുമായി  രക്ഷപ്പെട്ട കാറിലെ ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തു. സ്വർണം വാങ്ങാനെന്ന വ്യാജേന ചൊവ്വാഴ്‌ച   ലോഡ്‌ജിലേക്ക്‌ വിളിച്ചു വരുത്തി ആഭരണനിർമാണ തൊഴിലാളികളെ കുത്തിപ്പരിക്കേൽപ്പിച്ച്‌ 630 ഗ്രാം സ്വർണം കവർന്ന സംഭവത്തിലാണ്‌ പ്രതികൾ എത്തിയ കാറിലെ ഡ്രൈവറായ ഹമീദിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്.  
ഇയാൾക്ക് കവർച്ചയുമായി  നേരിട്ട് പങ്കില്ലെന്നാണ്‌  പറയുന്നത്. ഇയാളെ ചോദ്യംചെയ്താൽ കൂടുതൽ വിവരങ്ങൾ അറിയാൻ കഴിയുമെന്ന് നിഗമനത്തിലാണ് പൊലീസ്. എട്ടംഗ സംഘമാണ്‌ കവർച്ചയ്ക്ക് പിന്നിലെന്ന്‌ പൊലീസിന് ലഭിച്ച വിവരം. അടുത്ത ദിവസങ്ങളിൽ പ്രതികൾ പിടിയിലാകുമെന്നാണ് സൂചന.  
തിരുവനന്തപുരം സ്വദേശി രഞ്ജിത്തിനെ പൊലീസ്‌ സംഭവസ്ഥലത്ത്‌ നിന്ന്‌ പിടികൂടിയിരുന്നു. ഇയാളെ കഴിഞ്ഞദിവസം റിമാൻഡ് ചെയ്തു. നഗരത്തിൽ വെളിയന്നൂർ കെഎസ്‌ആർടിസി ബസ്‌ സ്റ്റാൻഡിന്‌ സമീപത്തെ ലോഡ്‌ജിലായിരുന്നു സംഭവം.  പറവൂർ സ്വദേശി ആഷ്‌ക്കറിന്റെ ഉടമസ്ഥതയിലുള്ള ഫസിൽ ഓസ്‌ക്കാർ ഇംപോർട്‌സ്‌ എന്ന സ്ഥാപനത്തിലെ തൊഴിലാളികളായ ഷമീർ, ബാസിൽ ഷഹിദ്‌ എന്നിവർക്കാണ്‌ അക്രമത്തിൽ പരിക്കേറ്റത്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top