ഇരിങ്ങാലക്കുട
നിയോജക മണ്ഡലത്തിലെ വില്ലേജ് ഓഫീസുകൾ സ്മാർട്ട് വില്ലേജ് ഓഫീസുകൾ ആക്കി ഉയർത്തുന്നതിന്റെ ഭാഗമായി ഓഫീസുകൾക്ക് ലാപ്ടോപ്പുകളും പ്രിന്ററുകളും നൽകും. വെള്ളിയാഴ്ച രാവിലെ 10.30ന് ടൗൺ ഹാളിൽ മന്ത്രി ആർ ബിന്ദു ഉദ്ഘാടനം ചെയ്യും. മന്ത്രിയുടെ 2023 –--24 വർഷത്തെ പ്രത്യേക വികസന നിധിയിൽ നിന്നും 20 ലക്ഷം രൂപ ചെലവഴിച്ചാണ് വില്ലേജ് ഓഫീസുകള്‍ക്കായി ലാപ്ടോപ്പുകളും പ്രിന്ററുകളും നൽകുന്നത്.
ഇരിങ്ങാലക്കുട മണ്ഡലത്തിൽ ഉൾപ്പെട്ട മുകുന്ദപുരം താലൂക്കിലെ ആനന്ദപുരം, മുരിയാട്, പുല്ലൂർ, വേളൂക്കര, കടുപ്പശേരി, കൊറ്റനല്ലൂർ, മാടായിക്കോണം, ഇരിങ്ങാലക്കുട, കാറളം, പൂമംഗലം, എടതിരിഞ്ഞി പടിയൂർ, കാട്ടൂർ, മനവലശേരി എന്നീ വില്ലേജ് ഓഫീസുകളിലേക്കും ചാലക്കുടി താലൂക്കിൽ ഉൾപ്പെടുന്ന കല്ലേറ്റുംകര, ആളൂർ താഴേക്കാട് എന്നീ വില്ലേജ് ഓഫീസുകളിലേക്കുമാണ് ലാപ്ടോപ്പുകളും പ്രിന്ററുകളും വിതരണം ചെയ്യുന്നത്. മുകുന്ദപുരം താലൂക്കിലെ പൊറത്തിശേരി വില്ലേജ് ഓഫീസിൽ നേരത്തെ തന്നെ എംഎൽഎ ഫണ്ടുപയോഗിച്ച് ലാപ്ടോപ്പും പ്രിന്ററും നല്‍കിയിരുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..