22 December Sunday

കെഎസ്എഫ്ഇ ഓഫീസേഴ്‌സ് 
യൂണിയൻ പ്രതിഷേധിച്ചു

വെബ് ഡെസ്‌ക്‌Updated: Friday Jul 26, 2024

കെ എസ് എഫ് ഇ ഓഫീസേഴ്‌സ് യൂണിയൻ നടത്തിയ പ്രതിഷേധ റാലി

തൃശൂർ
കെഎസ്എഫ്ഇ  ജീവനക്കാരുടെ ശമ്പളപരിഷകരണമുൾപ്പെടെയുള്ള  ആവശ്യങ്ങളിൽ മാനേജ്‌മെന്റ്‌ സ്വീകരിക്കുന്ന  തൊഴിലാളി വിരുദ്ധ സമീപനങ്ങൾക്കെതിരെ കെഎസ്എഫ്ഇ ഓഫീസേഴ്‌സ് യൂണിയൻ  പ്രതിഷേധദിനം ആചരിച്ചു.  ഹെഡ് ഓഫീസിലേക്കും, വിവിധ റീജിണൽ  ഓഫീസുകളിലേക്കും യൂണിയന്റെ നേതൃത്വത്തിൽ ജീവനക്കാർ പ്രതിഷേധ റാലി നടത്തി. 
ഹെഡ് ഓഫീസിലേക്ക് നടത്തിയ പ്രതിഷേധ റാലി സംസ്ഥാന ജനറൽ സെക്രട്ടറി എസ് അരുൺ ബോസ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് വി യു പ്രസന്ന അധ്യക്ഷയായി.  സംസ്ഥാനസെക്രട്ടറി സി കേശവകുമാർ, ജില്ലാ സെക്രട്ടറി പി എൽ  ലതീഷ്, ജി തുഷാര എന്നിവർ  സംസാരിച്ചു. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top