22 December Sunday

ചൂതാട്ട കേന്ദ്രത്തില്‍ 
റെയ്ഡ്‌: 26 പേർ പിടിയിൽ

വെബ് ഡെസ്‌ക്‌Updated: Monday Aug 26, 2024
ചാലക്കുടി
കൊരട്ടി മാമ്പ്ര കേന്ദ്രീകരിച്ചുള്ള ചൂതാട്ട കേന്ദ്രത്തിൽ പൊലീസ് നടത്തിയ റെയ്ഡിൽ 26 പേരടങ്ങിയ സംഘത്തെ പിടികൂടി. ഇവരിൽ നിന്നായി 3,63,840രൂപയും പിടിച്ചെടുത്തു. മംഗലശ്ശേരിയിലുള്ള സ്വകാര്യ ക്ലബ്ബാണ്‌ ചൂതാട്ട കേന്ദ്രമായി പ്രവർത്തിച്ചിരുന്നതെന്നാണ്‌ വിവരം.  കൊരട്ടി മാമ്പ്ര സ്വദേശികളായ പാണ്ടവത്ത് വീട്ടിൽ ബാലൻ, വെളിയത്ത് വീട്ടിൽ അനിൽ,  കിഴക്കുംമുറി പ്ലാക്കൽ വീട്ടിൽ ഷിജു, കറുകപ്പിള്ളി വീട്ടിൽ ഡെയ്‌സൻ, പെരുമ്പി കൊടക്കാട്ട് വീട്ടിൽ വൽസകുമാർ, കറുകുറ്റി സ്വദേശികളായ പൈനാടത്ത് വീട്ടിൽ ബെന്നി, പൈനാടത്ത് വീട്ടിൽ തോമസ്,  പാദുവാപുരം പൈനാടത്ത് വീട്ടിൽ ബെന്നി, പൈനാടത്ത് വീട്ടിൽ തങ്കച്ചൻ, പുതുശേരി വീട്ടിൽ ഡേവീസ്‌, മേലൂർ തെക്കിനിയത്ത് വീട്ടിൽ പോൾ,  പോട്ട പടമാടൻ വീട്ടിൽ വിൻസെന്റ്, അങ്കമാലി എളവൂർ അറയ്ക്കലാൻ വീട്ടിൽ ബെന്നി, നെടുമ്പാശേരി മേയ്ക്കാട്ട് ആലുക്കൽ വീട്ടിൽ എൽദോ, മുരിങ്ങൂർ കാടുകുറ്റി പുതുശേരി വീട്ടിൽ പൗലോസ്, മഞ്ഞപ്ര വടക്കഞ്ചേരി വീട്ടിൽ ബേബി, മുരിങ്ങൂർ തെക്കുമുറി വാഴപ്പിള്ളി വീട്ടിൽ ജോയ്,  ഈസ്റ്റ് ചാലക്കുടി അറക്കക്കാരൻ വീട്ടിൽ ജോയ്, സൗത്ത് കറുകുറ്റി പൈനാടത്ത് വീട്ടിൽ വർഗീസ്, സൗത്ത് കൊരട്ടി സ്വദേശികളായ വാഴപ്പിള്ളി വീട്ടിൽ ദേവസികുട്ടി,  പറക്കാടത്ത് വീട്ടിൽ ഇട്ടീര, കരയാംപറമ്പ് ചിറ്റിനപ്പിള്ളി വീട്ടിൽ ചാർലി, അങ്കമാലി ചർച്ച നഗർ മുണ്ടാടൻ വീട്ടിൽ വർഗീസ്, കോനൂർ കണ്ണമ്പിള്ളി വീട്ടിൽ ജോസഫ്, മാമ്പ്ര ഗോപുരാൻ വീട്ടിൽ തോമസ്,  ചാലക്കുടി വെട്ടുകടവ് കാച്ചപ്പിള്ളി വീട്ടിൽ ഷിമ്മി,  എന്നിവരാണ് പിടിയിലായത്. ഇതിൽ പലരും നേരത്തെയും ചൂതാട്ടത്തിന്‌ പിടിയിലായിട്ടുണ്ട്‌. ഇതിനുമുമ്പും ക്ലബ്ബിൽ റെയ്‌ഡ്‌ നടന്നിട്ടുണ്ട്‌.  ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തെത്തുടർന്ന് കൊരട്ടി എസ്എച്ച്ഒ അമൃത് രംഗന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് സംഘം പിടിയിലായത്. 
അന്വേഷക സംഘത്തിൽ അഡീഷണൽ എസ്‌ഐ റെജിമോൻ, ഡാൻസാഫ് ക്രൈം സ്‌ക്വാഡ് അംഗങ്ങളായ വി ജി സ്റ്റീഫൻ, സതീശൻ മടപ്പാട്ടിൽ, റോയ് പൗലോസ്, പി എം മൂസ, എ യു റെജി, എം ജെ ബിനു, ഷിജോ തോമസ്, സീനിയർ സിപിഒ മാരായ ജി ശ്രീനാഥ്, പി കെ സജേഷ് കുമാർ, എം അലി, ഹോംഗാർഡ് ജോയ് എന്നിവരുമുണ്ടായിരുന്നു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top