19 December Thursday

എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ

വെബ് ഡെസ്‌ക്‌Updated: Monday Aug 26, 2024

അനസ്

കുന്നംകുളം 
കുന്നംകുളം നഗരത്തിൽ നിന്ന് മൂന്ന് ഗ്രാം എംഡിഎംഎ യുമായി യുവാവിനെ കുന്നംകുളം പൊലീസ് അറസ്റ്റ് ചെയ്തു. അകലാട് സ്വദേശി  അനസിനെ(29)യാണ് കുന്നംകുളം പ്രിൻസിപ്പൽ സബ് ഇൻസ്പെക്ടർ അനൂപിന്റെ നേതൃത്വത്തിലുള്ള  സംഘം അറസ്റ്റ് ചെയ്തത്. ഞായർ പകൽ ഒന്നരയോടെ കുന്നംകുളം പട്ടാമ്പി റോഡിലെ വാഹന പരിശോധനക്കിടയിലാണ്   എംഡിഎംഎ   പിടികൂടിയത്. തീരദേശ മേഖല കേന്ദ്രീകരിച്ച് എംഡിഎംഎ വിൽപ്പന നടത്തുന്ന സംഘത്തിലെ കണ്ണിയാണ് അനസെന്ന് പൊലീസ് പറഞ്ഞു.  സിവിൽ പൊലീസ് ഓഫീസർമാരായ ജോൺസൺ, അനൂപ്, രവികുമാർ, അനീഷ്, ഷിജിൻപോൾ, രഞ്ജിത്ത് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top