23 December Monday
കയ്പമംഗലം കൊലപാതകം

5 പേർ കസ്‌റ്റഡിയിൽ

സ്വന്തം ലേഖകർUpdated: Thursday Sep 26, 2024
കയ്പമംഗലം/മട്ടന്നൂർ
 കയ്പമംഗലത്ത് കോയമ്പത്തൂർ സ്വദേശിയെ കൊലപ്പെടുത്തി ആംബുലൻസിൽ ഉപേക്ഷിച്ച കേസിലെ പ്രതികളിൽ അഞ്ചുപേർ കസ്റ്റഡിയിൽ. ഒരാളെ കണ്ണൂർ വിമാനത്താവളത്തിൽ നിന്നാണ്  പിടികൂടിയത്. കണ്ണൂർ അഴീക്കൽ സ്വദേശി കെ സലിം (55) അബുദാബിയിലേക്ക് കടക്കാനെത്തിയപ്പോൾ ബുധനാഴ്ച പുലർച്ചെ എമിഗ്രേഷൻ വിഭാഗത്തിൽ തടഞ്ഞുവച്ച് കസ്റ്റഡിയിലെടുക്കുകയായിരുന്നു. കയ്പമംഗലം പൊലീസിന് കൈമാറി. മറ്റു നാലുപേർ തൃശൂർ ജില്ലക്കാരാണ്. മൂന്നുപേർക്ക് കൊലപാതകത്തിൽ നേരിട്ട് പങ്കുണ്ടെന്ന് പൊലീസ് പറഞ്ഞു.
കോയമ്പത്തൂർ സോമന്നൂർ സ്വദേശി ചാൾസ് ബെഞ്ചമിനെയാ (അരുണ്‍- –- 40)ണ് കഴിഞ്ഞ ദിവസം മർദിച്ച് കൊന്നശേഷം മൃതദേഹം ആംബുലൻസിൽ കയറ്റിവിട്ടത്.  ഇറിഡിയം -റൈസ് പുള്ളർ തട്ടിപ്പിന്റെ പേരിലായിരുന്നു കൊലപാതകം.  മുഖ്യ പ്രതി കണ്ണൂർ അഴീക്കൽ സ്വദേശി സാദിഖ് ഒളിവിലാണ്. കേസിൽ 11 പ്രതികളാണുള്ളത്. മുഖ്യപ്രതി ഉൾപ്പെടെയുള്ളവർ വൈകാതെ പിടിയിലാകുമെന്ന് പൊലീസ് പറഞ്ഞു.  മൃതദേഹം പോസ്റ്റ്മോർട്ടം നടത്തിയ ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top