22 December Sunday

നാടകങ്ങൾ തെരഞ്ഞെടുത്തു

വെബ് ഡെസ്‌ക്‌Updated: Thursday Sep 26, 2024
ഇരിങ്ങാലക്കുട 
 ഒക്ടോബർ 21 മുതൽ 27 വരെ നടക്കുന്ന  പുല്ലൂർ നാടക രാവിലേക്ക് നാടകങ്ങൾ തെരഞ്ഞെടുത്തു. 21 ന് അമ്പലപ്പുഴ അക്ഷര ജ്വാലയുടെ ‘അനന്തരം’, 22 ന് വള്ളുവനാട് ബ്രഹ്മയുടെ ‘വാഴ്‌വേമായം’, 23 ന് പത്തനാപുരം ഗാന്ധിഭവന്റെ ‘യാത്ര’, 24 ന് തിരുവനന്തപുരം സംസ്കൃതിയുടെ ‘നാളത്തെ കേരള’, 25 ന് കോഴിക്കോട് രംഗഭാഷയുടെ ‘മിഠായിത്തെരുവ്’, 26 ന് കോഴിക്കോട് സങ്കീർത്തനയുടെ ‘വെളിച്ചം’, 27 ന് പുല്ലൂർ ചമയം നാടക വേദിയുടെ ‘കാ... ക കാലനും കള്ളനും’ എന്നീ നാടകങ്ങൾ  അവതരിപ്പിക്കും. ഇരിങ്ങാലക്കുട ടൗൺഹാളിൽ രാത്രി ഏഴിനാണ് നാടകാവതരണം.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top