27 September Friday
കഥാപ്രസംഗ കലയുടെ നൂറാം വാര്‍ഷികം

കഥാപ്രസംഗ മഹോത്സവത്തിലേക്ക് ഒക്ടോബര്‍ 15വരെ അപേക്ഷിക്കാം

വെബ് ഡെസ്‌ക്‌Updated: Thursday Sep 26, 2024
തൃശൂർ
കഥാപ്രസംഗ കലയുടെ നൂറാം വാർഷികത്തിന്റെ ഭാഗമായി കേരള സംഗീത നാടക അക്കാദമി സംഘടിപ്പിക്കുന്ന സംസ്ഥാനതല കഥാപ്രസംഗ മഹോത്സവത്തിലേക്ക് ഒക്ടോബർ 15 വരെ അപേക്ഷിക്കാം. അഞ്ചുദിവസത്തെ പരിപാടിയിൽ കഥാപ്രസം​ഗ അവതരണവും ശിൽപ്പശാലയും ഉണ്ടാകും. 20 –-40 പ്രായമുള്ളവർക്കാണ് കഥാപ്രസം​ഗം അവതരിപ്പിക്കാൻ അവസരം. 
യുവകാഥികർക്കുള്ള ശിൽപ്പശാലയിൽ 18 –- 35 പ്രായമുള്ള പഠിതാക്കൾക്കും കാഥികർക്കും പങ്കെടുക്കാം. കഥാപ്രസംഗത്തെക്കുറിച്ച് ഗവേഷണം നടത്തുന്നവർ, പഠനം നടത്തുന്നവർ, വാർത്തകളും ഓൺലൈൻ പ്രൊമോഷനുകളും തയ്യാറാക്കുന്നവർ എന്നിവർക്ക് ‌മുൻഗണന. താൽപ്പര്യമുള്ളവർക്ക്‌  www.keralasangeethanatakaakademi.in വെബ്സൈറ്റിൽ നിന്ന് അപേക്ഷാ ഫോം ഡൗൺലോഡ് ചെയ്യാം.  താൽപ്പര്യമുള്ളവർ 15 മിനിട്ട് ദൈർഘ്യമുള്ള വീഡിയോ സഹിതമാണ് അപേക്ഷിക്കേണ്ടത്. ശില്പശാലയിൽ പങ്കെടുക്കുന്നവർക്ക് ഭക്ഷണവും താമസസൗകര്യവും അക്കാദമി ഒരുക്കും. വിവരങ്ങൾക്ക്: 0487 2332134.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top