19 December Thursday
പുനരധിവാസ പ്രശ്‌നത്തിന് പരിഹാരമാകുന്നു

ആനക്കയം 
നിവാസികള്‍ക്ക് 
വനാവകാശരേഖയായി

വെബ് ഡെസ്‌ക്‌Updated: Thursday Sep 26, 2024
തൃശൂർ
ആനക്കയം നിവാസികളുടെ പുനരധിവാസ പ്രശ്‌നത്തിന് പരിഹാരമാകുന്നു. 24 ഗുണഭോക്താക്കൾക്ക് വനാവകാശരേഖ അനുവദിച്ചു.  നേരത്തേ വനാവകാശ നിയമപ്രകാരം അനുവദിച്ച 1.7812 ഹെക്ടർ ഭൂമി 2018 ഉരുൾപൊട്ടലിലാണ് താമസയോഗ്യമല്ലാതായത്. ഇതിനെത്തുടർന്ന് ചാലക്കുടി താലൂക്ക് അതിരപ്പിള്ളി വില്ലേജിലെ പോത്തുംപാറയിൽ ഭൂമി അനുവദിക്കുന്നത് സംബന്ധിച്ച   ഊരുകൂട്ടത്തിന്റെ തീരുമാനം ജില്ലാതല സമിതിയും 2023 ആഗസ്‌തിൽ സംസ്ഥാനതല സമിതിയും അംഗീകരിച്ചു. തുടർന്ന്  പോത്ത്പാറയിലെ  ഭൂമി ചാലക്കുടി തഹസിൽദാരുടെ നേതൃത്വത്തിൽ 1.7812 ഹെക്ടർ ഭൂമി സർവേ നടത്താൻ ജില്ലാ കലക്ടർ അർജുൻ പാണ്ഡ്യൻ നിർദേശം നൽകി.  ഇതുപ്രകാരം ഭൂമി പ്ലോട്ടുകളായി തിരിക്കുകയും ചെയ്തു. ഈ സ്ഥലത്തിനാണ് വനാവകാശ രേഖ അനുവദിച്ചത്. ജില്ലയിൽ നടക്കുന്ന പട്ടയമേളയിൽ റവന്യൂ മന്ത്രി കെ രാജൻ ഗുണഭോക്താക്കൾക്ക് രേഖ കൈമാറും. ഇതിനുപുറമേ,  ജനപ്രതിനിധികളെ ഉൾപ്പെടുത്തി പ്രത്യേക ഊരുകൂട്ടം ചേർന്നതിന്റെ അടിസ്ഥാനത്തിൽ നിർദിഷ്ട ഭൂമിയിൽ വീട് നിർമിക്കുന്നതിന് തുടർനടപടി വേഗത്തിൽ ആക്കുന്നതിനും ബന്ധപ്പെട്ട വകുപ്പുകൾക്ക് നിർദേശം നൽകിയിട്ടുണ്ട്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top