22 November Friday

എകെപിസിടിഎ സംസ്ഥാന 
കൺവൻഷന് ഇന്ന് തുടക്കംഎകെപിസിടിഎ സംസ്ഥാന 
കൺവൻഷന് ഇന്ന് തുടക്കം

വെബ് ഡെസ്‌ക്‌Updated: Saturday Oct 26, 2024
തൃശൂർ
എ കെ പി സി ടി എ സംസ്ഥാന പ്രവർത്തക ക്യാമ്പിന് ശനിയാഴ്ച  തൃശൂർ പീച്ചി ദർശന പാസ്റ്ററൽ സെന്ററിൽ തുടക്കമാകും. പ്രൊഫ. സി രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്യും.   "സാമ്പത്തിക ഫെഡറലിസം; ഉന്നത വിദ്യാഭ്യാസം' എന്ന വിഷയത്തിൽ അദ്ദേഹം ക്ലാസെടുക്കും. എകെപിസിടിഎയുടെ സോഷ്യൽ വെൽഫെയർ‌ ആൻഡ് ഡിഫറന്റ് ലി ഏബിൾഡ് കമ്മിറ്റി തയ്യാറാക്കിയ "ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഭിന്നശേഷി സൗഹൃദനയം' എന്ന ലഘുലേഖ അദ്ദേഹം പ്രകാശിപ്പിക്കും. 
തുടർന്ന് സംഘടനാ പ്രവർത്തന രേഖകളുടെ അവതരണവും ഗ്രൂപ്പ് ചർച്ചയും നടക്കും.  "സംഘടനാചരിത്രവും വർത്തമാനകാല പ്രതിരോധങ്ങളും' എന്ന വിഷയത്തിൽ ഡോ. സി പത്മനാഭൻ ക്ലാസെടുക്കും. 
ഞായറാഴ്ച  കോഴിക്കോട് കേളുവേട്ടൻ പഠന ഗവേഷണ കേന്ദ്രം ഡയറക്ടർ കെ ടി കുഞ്ഞിക്കണ്ണൻ സീതാറാം യെച്ചൂരി സ്മാരക പ്രഭാഷണം നടത്തും.  "സ്വത്വരാഷ്ട്രീയം, വർഗീയത, മത തീവ്രവാദം' എന്ന വിഷയത്തെ കേന്ദ്രീകരിച്ചാണ് പ്രഭാഷണം. 300 അധ്യാപക പ്രതിനിധികൾ ക്യാമ്പിൽ പങ്കെടുക്കും.
പുത്തൻ ദേശീയ വിദ്യാഭ്യാസ നയവും യു ജി സി യും കേന്ദ്രസർക്കാരും നടപ്പാക്കുന്ന അധ്യാപക വിരുദ്ധ നടപടികളും സൃഷ്ടിച്ചെടുത്ത പ്രതിസന്ധികൾക്കിടയിലാണ് ക്യാമ്പ് നടക്കുന്നത്. ദേശീയ വിദ്യാഭ്യാസ നയത്തിന് ബദൽ സൃഷ്ടിക്കാനുള്ള കേരള സർക്കാരിന്റെ ശ്രമങ്ങളെ ഊർജിതപ്പെടുത്തുകയാണ് ക്യാമ്പിന്റെ  ലക്ഷ്യമെന്ന് സംസ്ഥാന പ്രസിഡന്റ് എ നിശാന്ത്, ജനറൽ സെക്രട്ടറി ഡോ. കെ ബിജുകുമാർ എന്നിവർ അറിയിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top