29 October Tuesday
കാവിവല്‍ക്കരിക്കാനുള്ള കേന്ദ്ര നീക്കം ഉപേക്ഷിക്കുക

ആരോ​ഗ്യ സര്‍വകലാശാലയില്‍ 
പ്രതിഷേധക്കൂട്ടായ്മ

വെബ് ഡെസ്‌ക്‌Updated: Saturday Oct 26, 2024

കേരള ആരോ​ഗ്യസര്‍വകലാശാലയില്‍ നടന്ന പ്രതിഷേധ പ്രകടനം

തൃശൂർ
‌കേരളത്തിലെ സർവകലാശാലകളെ കാവിവൽക്കരിക്കാനുള്ള കേന്ദ്രനീക്കം ഉപേക്ഷിക്കുക, ചാൻസലർ നീതിയും നിയമവും പാലിക്കുക എന്നീ മുദ്രവാക്യങ്ങൾ ഉയർത്തി എഫ്എസ്ഇടിഒ, എൻജിഒ യൂണിയൻ, സിയുഇഒ എന്നിവയുടെ നേതൃത്വത്തിൽ മെഡിക്കൽ കോളേജുകളിലും സർവകലാശാലകളിലും പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. 
കേരള ആരോ​ഗ്യ സർവകലാശാലയിലെ പ്രതിഷേധ കൂട്ടായ്മ എൻജിഒ യൂണിയൻ ജില്ലാ സെക്രട്ടറി പി വരദൻ ഉദ്ഘാടനം ചെയ്തു. ജോയിന്റ് സെക്രട്ടറി പി ജി കൃഷ്ണകുമാർ അധ്യക്ഷനായി. കെഎച്ച് യുഇയു സെക്രട്ടറി വി ഹരികൃഷ്ണൻ, കെജിഒഎ സംസ്ഥാന കമ്മിറ്റിയം​ഗം ജയകുമാർ, കെജിഎൻഎ സംസ്ഥാന പ്രസിഡന്റ് ഷൈനി ആന്റണി, എഫ്എസ്ഇടിഒ ജില്ലാ സെക്രട്ടറി ഇ നന്ദകുമാർ,  എൻജിഒയൂണിയൻ ജില്ലാ ജോയിന്റ് സെക്രട്ടറി സുനീഷ്, കെഎച്ച് യുഇയു പ്രസിഡന്റ് കെ ഹരിലാൽ‍, എൻജിഒ യൂണിയൻ ഏരിയ സെക്രട്ടറി ഷാജേഷ് എന്നിവർ സംസാരിച്ചു. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top