ചേലക്കര
ചേലക്കരയുടെ വികസനത്തുടർച്ച ഉറപ്പാണെന്ന് വിളംബരം ചെയ്‌ത് ജനങ്ങൾ ഒഴുകിയപ്പോൾ മേപ്പാടം സെന്ററിലെ മൈതാനം തിങ്ങിനിറഞ്ഞു. മുന്നിലെ സംസ്ഥാന പാതയും ജനനിബിഡം. മറ്റുള്ളവർ പരിസരത്തെ കെട്ടിടങ്ങളുടെ മുകളിൽ കയറിനിന്നു. എൽഡിഎഫ് സ്ഥാനാർഥി യു ആർ പ്രദീപിന്റെ വിജയത്തിനായുള്ള ചേലക്കര നിയോജക മണ്ഡലം കമ്മിറ്റി രൂപീകരണ കൺവൻഷനിൽ ആയിരങ്ങളെത്തി. മണ്ഡലത്തിലെ വിവിധ ഭാഗങ്ങളിൽനിന്ന് രാവിലേതന്നെ ജനങ്ങൾ ചേലക്കരയിലെത്തി. വാദ്യഘോഷങ്ങളുടെ അകമ്പടിയിൽ സ്ഥാനാർഥിയുടെ ചിത്രം ആലേഖനം ചെയ്‌ത വർണ ബലൂണുകളും മുദ്രാവാക്യങ്ങളുമായി യുവജനങ്ങൾ അണിനിരന്നു. ജനഹൃദയങ്ങളിൽ സുപരിചിതനായ യു ആർ പ്രദീപിന്റെ വിജയാരവമായി എങ്ങും ആവേശക്കാഴ്‌ചകൾ. മുഖ്യമന്ത്രി പിണറായി വിജയൻ സ്ഥാനാർഥിക്കൊപ്പം എത്തിയപ്പോൾ വൻ വരവേൽപ്പ്.
കൺവൻഷൻ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്‌തു. സിപിഐ ജില്ലാ സെക്രട്ടറി കെ കെ വത്സരാജ് അധ്യക്ഷനായി. സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ, സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, എൽഡിഎഫ് കൺവീനർ ടി പി രാമകൃഷ്‌ണൻ, ചീഫ് വിപ്പ് എൻ ജയരാജ‍്, മന്ത്രിമാരായ കെ കൃഷ്‌ണൻകുട്ടി, രാമചന്ദ്രൻ കടന്നപ്പള്ളി, ആർ ബിന്ദു, പി എ മുഹമ്മദ് റിയാസ്, വി അബ്ദുറഹ്മാൻ, കെ രാധാകൃഷ്ണൻ എംപി, എ സി മൊയ്തീൻ എംഎൽഎ, പി എ ബാബു , എൻസിപി സംസ്ഥാന പ്രസിഡന്റ് പി സി ചാക്കോ, ആർജെഡി സംസ്ഥാന ജനറൽ സെക്രട്ടറി യൂജിൻ മോറേലി, ജനതാദള്‍(എസ്)സംസ്ഥാന ജനറൽ സെക്രട്ടറി സാബുജോര്‍ജ്, ഐഎൻഎൽ സംസ്ഥാന സെക്രട്ടറി കാസിം ഇരിക്കൂർ, കേരള കോൺഗ്രസ് ബി സംസ്ഥാന സെക്രട്ടറി പോൾസൺ മാത്യു, കേരള കോൺഗ്രസ് സ്‌ക്കറിയ സംസ്ഥാന സെക്രട്ടറി പ്രൊഫ. ഷാജി കഥമല, ജനാധിപത്യ കേരള കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ഗോപിനാഥൻ താറ്റാത്ത്, എൽഡിഎഫ് ജില്ലാ കൺവീനർ കെ വി അബ്ദുൾ ഖാദർ, ഉണ്ണിക്കൃഷ്‌ണൻ ഈച്ചരത്ത്, സി ആർ വത്സൻ, അഡ്വ. ജോഫി, ഷൈജു ബഷീർ, ജെയ്‌സൺ മാണി, ഷബീർ ഐദ്രൂസി തങ്ങൾ, അലി അമ്പലത്ത്, ഷാജി പള്ളം, ടി ശ്രീകുമാർ എന്നിവർ സംസാരിച്ചു.
സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവൻ, ഡോ. ടി എം തോമസ് ഐസക്, സി എസ് സുജാത, പുത്തലത്ത് ദിനേശൻ, പി കെ ബിജു, എം എം വർഗീസ്, കെ പി രാജേന്ദ്രൻ, സി എൻ ജയദേവൻ, എം കെ കണ്ണൻ, കെ ടി ജലീൽ എംഎൽഎ എന്നിവർ പങ്കെടുത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..