27 December Friday

സ്‌പോര്‍ട്സ് വെയർ മാനുഫാക്‌ച്ചറൽ അസോ. സംസ്ഥാന സമ്മേളനം ഇന്ന്‌

വെബ് ഡെസ്‌ക്‌Updated: Tuesday Nov 26, 2024
തൃശൂർ 
സ്‌പോര്‍ട്സ് വെയർ മാനുഫാക്‌ച്ചറൽ അസോസിയേഷൻ സംസ്ഥാന സമ്മേളനം ചൊവ്വാഴ്‌ച അശോക ഇൻ ഹോട്ടലിൽ നടത്തും. രാവിലെ 9.30ന് മന്ത്രി വി അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്യും.  ലോഗോ പ്രകാശനം സ്‌പോര്‍ട്സ് കൗൺസിൽ പ്രസിഡന്റ് യു ഷറഫലി നിർവഹിക്കും.
  എസ്എംഎ ബുള്ളറ്റിൻ ഐ എം വിജയൻ പ്രകാശനം ചെയ്യും. കേരള ക്രിക്കറ്റ് ടീം മുൻ കോച്ച് പി ബാലചന്ദ്രൻ, ഡോ. പിറ്റർ ലീഹാൻസ്, സന്തോഷ് ജോസഫ് കൊച്ചുപറമ്പിൽ, ജോസഫ് ചാക്കോ, സതീഷ് പിള്ള, കെ എം ലോഹി എന്നിവരെ ആദരിക്കും. സംസ്ഥാന പ്രസിഡന്റ് ജോസ് പോൾ, ജനറൽ സെക്രട്ടറി ഉമർ ലാല എന്നിവർ വാർത്താസമ്മേളനത്തിൽ സംസാരിച്ചു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top