തൃശൂർ
പൈതൃകം ഗുരുവായൂരിന്റെ കർമ ശ്രേഷ്ഠ പുരസ്കാരം മണ്ണൂർ രാജകുമാരനുണ്ണിക്ക്. പൊന്നാടയും പ്രശസ്തിപത്രവും പതിനായിരം രൂപയുമടങ്ങുന്നതാണ് പുരസ്കാരം. ഡിംസബർ 11ന് രാവിലെ ഒമ്പതിന് ഗുരുവായൂർ രുഗ്മിണി റീജൻസിയിൽ നടക്കുന്ന ചടങ്ങിൽ ഐഎസ്ആർഒ മുൻ ചെയർമാൻ ഡോ. കെ രാധാകൃഷ്ണൻ പുരസ്കാരം സമ്മാനിക്കും. വാർത്താസമ്മേളനത്തിൽ അഡ്വ. രവി ചങ്കത്ത്, ഡോ. കെ ബി പ്രഭാകരൻ, മണലൂർ ഗോപിനാഥ്, ശ്രീകുമാർ പി നായർ, കെ കെ വേലായുധൻ എന്നിവർ പങ്കെടുത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..