23 December Monday

കോവിഡ്‌ പ്രതിരോധ സാരഥിക്ക്‌ ചിത്രസമർപ്പണം

വെബ് ഡെസ്‌ക്‌Updated: Wednesday May 27, 2020
തൃശൂർ
ക്യാൻവാസിലെ  കോവിഡ് വാർത്തകൾക്കുള്ളിൽ ‌ പ്രതിരോധ സാരഥിയായി ചിരിക്കുന്ന മുഖവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. കൂറ്റൻ ക്യാൻവാസിൽ ഒരുക്കിയ ഈ ചിത്രം, കോവിഡ്‌ പ്രതിരോധത്തിൽ ലോകത്തിന്‌  മാതൃകയായ സംസ്ഥാന സർക്കാരിനും മുഖ്യമന്ത്രിക്കും ആരോഗ്യപ്രവർത്തകർക്കുമുള്ള ചിത്രകാരി ജീന നിയാസിന്റെ സമർപ്പണം.  
മാടക്കത്തറ  കിഴക്കേ വെള്ളാനിക്കര പൈങ്ങാമഠത്തിൽ നിയാസ്‌ ഉമ്മറിന്റെ ഭാര്യ   ജീന നിയാസ്‌  ലോക്‌ഡൗൺ തുടങ്ങിയപ്പോൾ കൊതുമ്പ്,  മരം എന്നിവ ഉപയോഗിച്ച്‌ ക്രാഫ്‌റ്റ്‌ വർക്ക്‌ ചെയ്‌തു.  പെയിന്റിങ് സാമഗ്രികൾ ലഭിക്കാതായതോടെയാണ്‌ പത്രങ്ങൾ കൂട്ടിച്ചേർത്ത്‌ ഒട്ടിച്ച്‌ ക്യാൻവാസ്‌ ഒരുക്കിയത്‌.   കോവിഡ്‌ വാർത്തകൾ മാത്രം ഒട്ടിച്ചശേഷം  അക്രിലിക്‌ ഉപയോഗിച്ചാണ്‌  മുഖ്യമന്ത്രിയെ വരച്ചത്‌. 
കേരളം   മഹാമാരിയെ നേരിടുന്നത് ലോകം മുഴുവൻ പ്രശംസിക്കുകയാണെന്ന്‌  ജീന പറഞ്ഞു.  ഇതിന്റെ ആദരസൂചകമായാണ്‌ ചിത്രം സമർപ്പിക്കുന്നതെന്നും അവർ പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top