18 December Wednesday

ചാലക്കുടി കോൺഗ്രസ്‌ നേതൃത്വം റിയൽഎസ്‌റ്റേറ്റ് ലോബിയുടെ ബിനാമിയെന്ന്‌ ആക്ഷേപം

വെബ് ഡെസ്‌ക്‌Updated: Wednesday May 27, 2020

ചാലക്കുടി 

ചാലക്കുടിയിലെ കോൺഗ്രസ്‌ നേതൃത്വം റിയൽ എസ്‌റ്റേറ്റ് ലോബിയുടെ പിന്നണി ടീമായി മാറിയെന്ന വിമർശം വ്യാപകമായി. 
കോൺഗ്രസിനുള്ളിൽത്തന്നെ  ആക്ഷേപം ശക്തമാണ്. വികസന മറവിൽ കോൺഗ്രസിനകത്തെെ ചിലരുടെ നേതൃത്വത്തിൽ നടത്തുന്ന നടപടികൾ  ആരോപണത്തെ ശക്തിപ്പെടുത്തുന്നു. കോൺഗ്രസ്‌ ചാലക്കുടി മണ്ഡലം പ്രസിഡന്റ്‌ നഗരസഭാ കൗൺസിലർകൂടിയാണ്‌.  ആ വാർഡിലെ മുഖ്യ ജലസ്രോതസ്സായ പറയൻതോടിന്റെ ഭാഗമായ തച്ചുടപ്പറമ്പ് പാടശേഖരം ഭൂമാഫിയകൾ ചുളുവിലയ്‌ക്ക് സ്വന്തമാക്കി.  പാടം തരിശിട്ട്  പതുക്കെ മണ്ണിട്ട് നികത്തി വൻ വിലയ്‌ക്ക് വിൽക്കുകയാണ്‌ രീതി. 
ഇപ്പോൾ ഈ പാടശേഖരത്തിനു നടുവിലൂടെ നഗരസഭാ ചെലവിൽ  റോഡ് നിർമിക്കാനാണ്‌  ഈ കൗൺസിലറുടെ ശ്രമം. ഇതിന്റെ മറവിൽ പാടശേഖരത്തിലെ തണ്ണീർത്തടം നികത്തുകയാണിപ്പോൾ. നഗരസഭയിലെ ചില ഉദ്യോഗസ്ഥരുടെ പിന്തുണയും ഇവർക്കുണ്ട്.ഇതിനെതിരെ ഡിവൈഎഫ്ഐ സമരം നടത്തി നിർമാണം തടഞ്ഞിരുന്നു.  ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറി അടക്കമുള്ളവർക്കെതിരെ കേസെടുത്തു.  
കൊരട്ടി, മേലൂർ പഞ്ചായത്തുകളിലും സമാന സംഭവങ്ങളുണ്ടായി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top