19 December Thursday
കേന്ദ്ര ബജറ്റ്‌

പ്രവാസികളുടെ പ്രതിഷേധമിരമ്പി

വെബ് ഡെസ്‌ക്‌Updated: Saturday Jul 27, 2024

കേന്ദ്ര ബജറ്റിനെതിരെ കേരള പ്രവാസി സംഘം തൃശൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഏജീസ്‌ ഓഫീസിനുമുന്നിൽ നടത്തിയ പ്രതിഷേധ ധർണ 
സംസ്ഥാന ജനറൽ സെക്രട്ടറി കെ വി അബ്‌ദുൾ ഖാദർ ഉദ്‌ഘാടനം ചെയ്യുന്നു

 
തൃശൂർ
കേന്ദ്ര ബജറ്റിൽ പ്രവാസികളെ അവഗണിച്ചതിൽ പ്രതിഷേധിച്ച് കേരള പ്രവാസി സംഘം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രവാസികൾ  തൃശൂർ എജീസ് ഓഫീസിന്‌ മുന്നിൽ  ധർണ നടത്തി. പ്രവാസി സംഘം സംസ്ഥാന ജനറൽ സെക്രട്ടറി കെ വി അബ്ദുൾ ഖാദർ ഉദ്ഘാടനം ചെയ്‌തു. ജില്ലാ പ്രസിഡന്റ്‌ കെ വി അഷറഫ് ഹാജി അധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി കൃഷ്ണദാസ്, ജില്ലാ സെക്രട്ടറി എം കെ ശശിധരൻ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സുലൈഖ ജമാലു, എം ബി മോഹനൻ, ജില്ലാ ട്രഷറർ ഹബീബ് റഹ്മാൻ, ജില്ലാ വൈസ് പ്രസിഡന്റ്‌ പി ഡി  അനിൽ, ജില്ലാ ജോയിന്റ്‌ സെക്രട്ടറി ശ്രീരാജ്, അഡ്വ. എം  കെ ഹക്ക്, ഏരിയ സെക്രട്ടറി വി ആർ സുരേഷ് ചന്ദ്രൻ എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top