08 September Sunday

നഗ്നചിത്രങ്ങൾ പ്രചരിപ്പിച്ച വ്ലോഗറെ സ്‌ത്രീകൾ കെട്ടിയിട്ട് മർദിച്ചു

വെബ് ഡെസ്‌ക്‌Updated: Saturday Jul 27, 2024

മർദനമേറ്റ് തറയിൽ കിടക്കുന്ന 
മുഹമ്മദലി ജിന്ന

അഗളി
അട്ടപ്പാടിയിലെ വ്ലോഗറെ തമിഴ്‌നാട്ടില്‍നിന്നെത്തിയ ഒരു കൂട്ടം സ്ത്രീകള്‍ കെട്ടിയിട്ട് മർദിച്ചു. നഗ്നദൃശ്യങ്ങളും മോർഫ് ചെയ്ത ഫോട്ടോകളും സമൂഹമാധ്യമങ്ങളിലെ പോസ്റ്റുകളിൽ കമന്റായി ഇടുന്നുവെന്ന് ആരോപിച്ചായിരുന്നു മർദനം. 
കോട്ടത്തറ ചന്തക്കടയിൽ തുണിക്കട നടത്തുന്ന നട്ടക്കല്ലൂർ സ്വദേശി മുഹമ്മദലി ജിന്ന(39)യ്‌ക്കാണ് മർദനമേറ്റത്. വെള്ളി രാവിലെ 9.30ന്‌ തമിഴ്നാട്ടിൽനിന്ന്‌ എത്തിയ സ്ത്രീകളും പുരുഷന്മാരും അടങ്ങുന്ന സംഘം കടയിലെത്തി ചോദ്യം ചെയ്തതാണ് സംഭവത്തിന്റെ തുടക്കം. ലൊക്കേഷൻ നോക്കി രണ്ട് കാറിൽ എത്തിയവരിൽ സ്ത്രീകളാണ് ആദ്യം സംസാരിക്കാനെത്തിയത്. വാക്കുതർക്കത്തിനും പിടിവലിക്കുമിടയിൽ ഒരു സ്ത്രീയുടെ വസ്ത്രം കീറി. ഇതോടെ പിന്നീട് വന്നവർ എല്ലാവരും ചേർന്ന് ജിന്നയെ കെട്ടിയിട്ട് മർദിച്ചു. അഗളി പൊലീസെത്തി ഇരുകൂട്ടർക്കുമെതിരെ കേസെടുത്തു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top