19 December Thursday
ദേശാഭിമാനി അക്ഷരമുറ്റം ടാലന്റ് ഫെസ്റ്റ്

ഉപജില്ലാമത്സരം നാളെ 12 കേന്ദ്രങ്ങളിൽ

വെബ് ഡെസ്‌ക്‌Updated: Tuesday Aug 27, 2024
തൃശൂർ 
ദേശാഭിമാനി അക്ഷരമുറ്റം ടാലന്റ് ഫെസ്റ്റ് 2024 സീസൺ 13ന്റെ ഉപജില്ലാ മത്സരങ്ങൾ ബുധനാഴ്‌ച 12 കേന്ദ്രങ്ങളിൽ നടക്കും.  വാടാനപ്പള്ളി ഗവ. ഹയർസെക്കൻഡറി സ്‌കൂളിൽ പ്രൊഫ. സി രവീന്ദ്രനാഥ്  ജില്ലാ ഉദ്ഘാടനം നിർവഹിക്കും. ചാലക്കുടിയിൽ കൊടകര ഗവ. എൽപി സ്‌കൂളിൽ -നടി ഗ്രീഷ്‌മ ചന്ദ്രൻ ഉദ്ഘാടനം ചെയ്യും. മാള അഷ്‌ടമിച്ചിറ ഗാന്ധി സ്‌മാരക ഹൈസ്‌കൂളിൽ ഡാവിഞ്ചി സുരേഷും കൊടുങ്ങല്ലൂർ ഗവ. ഗേൾസ് ഹയർ സെക്കൻഡറിയിൽ വി ആർ സുനിൽകുമാർ എംഎൽഎയും ഇരിങ്ങാലക്കുട ഗവ. ഗേൾസ് എൽപി സ്‌കൂളിൽ ക്രൈസ്റ്റ് കോളേജ് പ്രിൻസിപ്പൽ- ജോളി ആൻഡ്രൂസും ഉദ്ഘാടനം ചെയ്യും. 
ചേർപ്പിൽ പെരിങ്ങോട്ടുകര ഗവ . ഹയർസെക്കൻഡറി സ്‌കൂളിൽ - പി ആർ വർഗീസും മുല്ലശേരി പാടൂർ അലിമുൽ ഇസ്ലാം ഹയർസെക്കൻഡറിയിൽ മുരളി പെരുനെല്ലി എംഎൽഎയും ചാവക്കാട് ഗുരുവായൂർ ശ്രീകൃഷ്ണ‌ ഹയർസെക്കൻഡറി സ്കൂളിൽ പ്രവാസി ക്ഷേമ ബോർഡ് ചെയർമാൻ കെ വി അബ്ദുൾ ഖാദറും ഉദ്ഘാടനം ചെയ്യും. കുന്നംകുളം ബോയ്‌സ് ഹൈസ്കൂ‌ളിൽ എ സി മൊയ്‌തീൻ എംഎൽഎയും വടക്കാഞ്ചേരി ഗവ. ബോയ്‌സ് ഹയർസെക്കൻഡറി സ്‌കൂളിൽ സേവ്യർ ചിറ്റിലപ്പിള്ളി എംഎൽഎയും ഉദ്ഘാടനം ചെയ്യും. തൃശൂർ ഈസ്റ്റ് ഉപജില്ലാ ഗവ. മോഡൽ ഗേൾസ് ഹയർസെക്കൻഡറിയിൽ മന്ത്രി കെ രാജനും തൃശൂർ വെസ്റ്റ്, ഒളരി ഗവ. യുപി സ്‌കൂളിൽ എഴുത്തുകാരി ദീപ നിഷാന്തും ഉദ്ഘാടനം ചെയ്യും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top