തൃശൂർ
തൃശൂരിൽ ലോഡ്‌ജിൽ വച്ച് രണ്ടുപേരെ ആക്രമിച്ച് 42 ലക്ഷത്തിലധികം രൂപയുടെ വാക്‌സ് ഗോൾഡും പണവും കവർച്ച നടത്തിയ കേസിലെ ഒരാൾകൂടി പിടിയിൽ. മലപ്പുറം പരപ്പനങ്ങാടി ചാപ്പാബീച്ച് സ്വദേശിയായ അയ്യപ്പേരി വീട്ടിൽ സഫ്വാൻ (29) ആണ് ഈസ്റ്റ് പൊലീസ് അന്വേഷണ സംഘത്തിന്റെ പിടിയിലായത്. കത്തികൊണ്ട് കുത്തിയും അക്രമിച്ചും ആലുവ സ്വദേശികളിൽ നിന്നാണ് പ്രതികൾ ഗോൾഡ് വാക്‌സും പണവും കവർന്നത്.
ഈ കേസിലെ ആറു പ്രതികളെ കഴിഞ്ഞ ദിവസങ്ങളിൽ അറസ്റ്റ് ചെയ്തിരുന്നു. ഊർജിത പരിശോധനയിലാണ് അന്വേഷണ സംഘം പ്രതിയെ പരപ്പനങ്ങാടി ചാപ്പാ ബിച്ച് ഹാർബറിൽ നിന്ന് കണ്ടെത്തിയത്. പ്രതിക്ക് പരപ്പനങ്ങാടി പൊലീസ് സ്‌റ്റേഷനിൽ രണ്ടും താനൂർ പൊലീസ് സ്റ്റേഷനിൽ ഒരു കേസുമുണ്ട്.
തൃശൂർ സിറ്റി പൊലീസ് കമീഷണർ ആർ ഇളങ്കോയുടെ പ്രത്യേക അന്വേഷണ സംഘം തൃശൂർ എസിപി സലീഷ് ശങ്കരന്റെ നേത്വത്തിൽ തൃശൂർ ടൗൺ ഈസ്റ്റ് പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എം ജെ ജിജോ, അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ മഹേഷ്‌കുമാർ, സീനിയർ സിവിൽ പൊലീസ് ഓഫീസർ സൂരജ്, സിവിൽ പൊലീസ് ഓഫീസർമാരായ ഹരീഷ്, ദീപക്, അജ്മൽ എന്നിവരുമുണ്ടായിരുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..