ചാവക്കാട്
കേരള സർക്കാർ ഫിഷറീസ് വകുപ്പ് മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡ് തൃശൂർ ജില്ലയിലെ മത്സ്യത്തൊഴിലാളികളുടെയും അനുബന്ധ മത്സ്യത്തൊഴിലാളികളുടെയും മക്കൾക്ക് വിദ്യാഭ്യാസ- കായിക പ്രോത്സാഹന അവാർഡും ക്യാഷ് അവാർഡും വിതരണം ചെയ്തു. എൻ കെ അക്ബർ എംഎൽഎ ഉദ്ഘാടനം ചെയ്തു. മത്സ്യ ബോർഡ് ചെയർമാൻ കൂട്ടായി ബഷീർ അധ്യക്ഷനായി. എറണാകുളം റീജണൽ എക്സിക്യൂട്ടീവ് എസ് ജയശ്രീ റിപ്പോർട്ട് അവതരിപ്പിച്ചു. ചാവക്കാട് നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്ത് കായിക പ്രോത്സാഹന അവാർഡ് വിതരണം ചെയ്തു. മത്സ്യ ബോർഡംഗം സെക്കീർ അലങ്കാരത്ത്, നഗരസഭ വൈസ് ചെയർമാൻ കെ കെ മുബാറക്ക്, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ കെ വി സുഗന്ധകുമാരി, സാഫ് ജില്ലാ നോഡൽ ഓഫീസർ ഡോ. സി സീമ, ചാവക്കാട് എഫ്ഇഒ കെ പി രേഷ്മ, മത്സ്യത്തൊഴിലാളി ഫെഡറേഷൻ സംസ്ഥാന കമ്മിറ്റി അംഗം കെ എം അലി, മത്സ്യത്തൊഴിലാളി കോൺഗ്രസ് സംസ്ഥാന വർക്കിങ് പ്രസിഡന്റ് എ എം അലാവുദ്ധീൻ, മത്സ്യതൊഴിലാളി ബിഎംഎസ് ജില്ലാ സെക്രട്ടറി കെ വി ശ്രീനിവാസൻ, മത്സ്യബോർഡംഗം കെ കെ രമേശൻ, ഫിഷറീസ് ഓഫീസർ വി വി സുജിത്ത് എന്നിവർ സംസാരിച്ചു. ലഹരിക്കെതിരെ വിമുക്തിയുടെ ബോധവൽക്കരണ പരിപാടിയുടെ ക്ലാസ്സിന് അസിസ്‌റ്റന്റ് എക്സ്സൈസ് ഇൻസ്‌പെക്ടർ പി എൽ ജോസഫ് നേതൃത്വം നൽകി. ജില്ലയിൽ നിന്നുള്ള 64 വിദ്യാർഥികൾക്ക് 2.84 ലക്ഷം രൂപയുടെ ക്യാഷ് അവാർഡ് വിതരണം ചെയ്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..