27 October Sunday

അക്കൗണ്ടിലേക്ക് 
തെറ്റായി വന്ന പണം 
ഉടമയ്‌ക്ക് തിരികെ നല്കി

വെബ് ഡെസ്‌ക്‌Updated: Tuesday Aug 27, 2024

സിജു

ചാലക്കുടി
അക്കൗണ്ടിലേക്ക് തെറ്റായി വന്ന പണം ഉടമയ്‌ക്ക് തിരിച്ച് നല്കി മാതൃക കാട്ടിയ നഗരസഭാ ശുചീകരണ തൊഴിലാളിയെ  സഹപ്രവർത്തകർ അനുമോദിച്ചു. വി ആർ പുരം കളപ്പാട്ടിൽ സിജുവാണ് ഗൂഗിൾപേ വഴി തന്റെ അക്കൗണ്ടിലേക്ക് വന്ന 80000 രൂപ തിരിച്ചു നല്കിയത്. അപ്രതീക്ഷിതമായി അക്കൗണ്ടിലേക്ക്  തുക വന്നയുടനെ സിജു എസ്ബിഐ ബാങ്കിന്റെ ചാലക്കുടി ശാഖയിൽ വിവരമറിയിച്ചു. പണമയച്ച നമ്പറിൽ ബാങ്ക് അധികൃതർ ബന്ധപ്പെട്ടപ്പോൾ ഒഡീഷയിലുള്ളയാളുടെ നമ്പറാണെന്ന് തിരിച്ചറിഞ്ഞു. മറ്റൊരാൾക്ക് ഗൂഗിൾപേ ചെയ്ത പണം നമ്പർ തെറ്റി സിജുവിന്റെ അക്കൗണ്ടിലേക്ക് വന്നതായിരുന്നു. തുടർന്ന് ഒഡീഷയിലെ ബാങ്ക് അധികൃതർ ചാലക്കുടി ബാങ്കുമായി ബന്ധപ്പെട്ടു. അക്കൗണ്ട് വഴി പണം തിരിച്ചയച്ചാൽ മതിയെന്ന് മാനേജർ സിജുവിന് നിർദേശം നല്കി. തുടർന്ന് പണം ഉടയുടെ അക്കൗണ്ടിലേക്കിട്ടുകൊടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top