27 December Friday

പട്രോളിങിനിടെ 
എംഡിഎംഎയുമായി 
4 പേർ അറസ്റ്റിൽ

വെബ് ഡെസ്‌ക്‌Updated: Tuesday Aug 27, 2024
ചെറുതുരുത്തി
പൊലീസ്‌ പട്രോളിങിനിടെ ഷൊർണൂർ പഞ്ചകർമ ആശുപത്രിക്ക്‌ സമീപം എംഡിഎംഎ യുമായി നാല്‌ യുവാക്കളെ  ചെറുതുരുത്തി പൊലീസ് അറസ്റ്റ്‌ ചെയ്‌തു.
 ചെറുതുരുത്തി അത്തിക്കപറമ്പ് യത്തീം ഖാനയ്ക്ക് സമീപം ആലിക്കൽ വീട്ടിൽ മുഹമ്മദ് അലി (25), നെടുംപുര പന്നിയടി സ്വദേശി കൊടുവിലകത്ത് വീട്ടിൽ ഷമീർ (27), ചെറുതുരുത്തി പുതുശേരി സ്വദേശി ഊരത്ത് പടിക്കൽ സിബിൻ (28) ചേറ്റുപുഴ മനക്കൊടി സ്വദേശി ചിറയത്ത് അത്താണിക്ക ജിത്ത് (27) എന്നിവരാണ്‌ പിടിയിലായത്. 
വാഹന പരിശോധനയ്ക്കിടെ വാഹനം നിർത്താൻ കൈ കാണിച്ചപ്പോൾ ഡ്രൈവർ ഡോർ തുറന്ന് ഇറങ്ങി ഓടാൻ ശ്രമിക്കുകയായിരുന്നു. ഡ്രൈവറെ തടഞ്ഞുനിർത്തി നടത്തിയ പരിശോധനയിലാണ്‌ ഏകദേശം 69.515 ഗ്രാം തൂക്കം വരുന്ന എംഡിഎംഎ കണ്ടെത്തിയത്. പിടിയിലായവർ നിരവധി കേസിലെ പ്രതികളാണ്‌. പ്രതികളെ റിമാന്റ്‌ ചെയ്തു. ഇൻസ്‌പെക്ടർ എ അനന്തകൃഷ്ണൻ, സബ് ഇൻസ്‌പെക്ടർമാരായ എ ആർ നിഖിൽ, കെ എം വർഗീസ്, സീനിയർ സിവിൽ പൊലീസ് ഓഫീസറായ ഡിജോ വാഴപ്പിള്ളി, സിവിൽ പൊലീസ് ഓഫീസർമാരായ ജയകുമാർ, നിതീഷ് പ്രസാദ് എന്നിവരും അന്വേഷണ സംഘത്തിൽ  ഉണ്ടായിരുന്നു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top